GeneralKollywoodLatest News

വിവാഹമോതിരവും താലികെട്ടുന്ന വീഡിയോയും!! രണ്ടാം വിവാഹ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നില്‍ വമ്പന്‍ ട്വിസ്റ്റുമായി നടി സോണിയ

വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്നവരെ നിരാശയില്‍ ആഴത്തിയെങ്കിലും താരത്തിനു ആശംസ പറയുകയാണ്‌ പലരും.

വിവാഹത്തിന് മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന് സൂചിപ്പിച്ച്‌ താലികെട്ടുന്ന വീഡിയോയും വിവാഹമോതിര ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നടി സോണിയ അഗര്‍വാള്‍ പങ്കുവച്ചതോടെ താരത്തിന്റെ രണ്ടാം വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. വിവാഹത്തിന് വേണ്ടി പൂക്കളൊക്കെ വെച്ച്‌ ഒരുക്കിയ കാറിന്റെ ഫോട്ടോയും ഒരു ദിവസം ബാക്കി നില്‍ക്കേ വന്നതോടെ സോണിയ അഗര്‍വാളിന്റെ വരന്‍ ആരെന്ന അന്വേഷണത്തിലായി ആരാധകര്‍.

എന്നാല്‍ പ്രതിശ്രുത വരനെ കുറിച്ചു അറിയാന്‍ കാത്തിരുന്ന ആരാധകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച്‌ പുത്തന്‍ സര്‍പ്രൈസ് പൊട്ടിച്ചിരിക്കുകയാണ് നടി. സോണിയയുടെ നേതൃത്വത്തില്‍ പുതിയൊരു കല്യാണം നടത്തി കൊടുക്കുന്ന ഇവന്റ് കമ്ബനി തുടങ്ങിയിരിക്കുകയാണ്. സോണിയയ്‌ക്കൊപ്പം മറ്റ് നാല് പാര്‍ട്‌നര്‍മാരും ചേര്‍ന്നാണ് കമ്ബനി ആരംഭിച്ചത്. ടേല്‍ ടു എന്നാണ് കമ്ബനിയുടെ പേര്.

അഭിമാനത്തോടെ ഞങ്ങളുടെ പുതിയ ബിസിനസ് നിങ്ങളിലേക്ക് എത്തിക്കുകയാണെന്ന് പറഞ്ഞ് കമ്ബനിയുടെ ഉദ്ഘാടന ദിവസത്തെ ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്നവരെ നിരാശയില്‍ ആഴത്തിയെങ്കിലും താരത്തിനു ആശംസ പറയുകയാണ്‌ പലരും.

shortlink

Related Articles

Post Your Comments


Back to top button