GeneralHollywoodLatest News

ദാമ്ബത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരസ്യമാക്കിയതിന് മാപ്പ് ചോദിക്കുന്നു; ഭാര്യ കിമ്മിനോട് കെയ്ന്‍

ബെെപോളാര്‍ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തില്‍ കെയിന്റെ ഏകാന്തത ഇരട്ടിയാകുന്നു.

ദാമ്പത്യത്തിലെ സ്വകാര്യ പ്രശ്നങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന്റെ പേരില്‍ ഭാര്യ കിം കര്‍ദാഷ്യാനോട് മാപ്പ് ചോദിച്ച്‌ ഭര്‍ത്താവും ​ഗായകനുമായ കെയിന്‍ വെസ്റ്റ്. ലോക് ഡൌണിനിടയില്‍ കിമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തില്‍ കെയിന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കെയ്ന്‍ ബെെപോളാര്‍ മാനസികാസ്ഥയിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുതാപത്തോടെ പെരുമാറണമെന്ന് പ്രതികരിച്ച്‌ കിം രം​ഗത്തെത്തുകയും ചെയ്തു.

”കെയ്ന്‍, വളരെയധികം ബുദ്ധിയുള്ള ഒരാളും അത്ര തന്നെ സങ്കീര്‍ണതയുമുള്ള ഒരു വ്യക്തിയാണ്. ഒരു ​ഗായകന്‍, കറുത്ത വര്‍​ഗക്കാരന്‍, വളരെ വേജദനാജനകമായ രീതിയില്‍ അമ്മയെ നഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ ഒരുപാട് സമ്മര്‍ദ്ദം അദ്ദേഹം ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്. ബെെപോളാര്‍ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തില്‍ കെയിന്റെ ഏകാന്തത ഇരട്ടിയാകുന്നു. കെയ്നെ അറിയുന്ന എല്ലാവര്‍ക്കും ഇതറിയാം. അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങള്‍ പ്രശ്നമായി നോക്കി കാണേണ്ട” എന്നായിരുന്നു കിം കുറിച്ചത്.

ഇത് ചര്‍ച്ചയായതോടെയാണ് കിമ്മിനോട് മാപ്പ് പറഞ്ഞ് കെയ്ന്‍ എത്തിയത്. ”തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് എന്റെ ഭാര്യ കിമ്മിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. കിം തന്നെ സംരക്ഷിച്ചത് പോലെ താന്‍ ഒരിക്കലും തിരിച്ചുചെയ്തിട്ടില്ലെന്നും നിന്നെ ഞാന്‍ വേദനിപ്പിച്ചുവെന്നറിയാം. നീ എന്നോട് ക്ഷമിക്കണം.എല്ലായ്പ്പോഴും എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി,” കെയിന്‍ കുറിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close