GeneralLatest NewsMollywood

മലയാളത്തിന്റെ വാനമ്ബാടിക്ക് സ്‌നേഹത്തില്‍ ചാലിച്ച ജന്മദിനാശംസയുമായി മോഹന്‍ലാല്‍

മാമാട്ടിക്കുട്ടിയമ്മയിലെ 'ആളൊരുങ്ങി അരങ്ങൊൊരുങ്ങി' എന്ന ഗാനത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേനേടിയ ചിത്ര ആറ് ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി

മലയാളത്തിന്റെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍. നാല് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തിനിടയില്‍ കാല്‍ലക്ഷത്തില്‍ അധികം പാട്ടുകളുമായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയപ്പെട്ട ഗായികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ചിത്രയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന സിനിമയിലൂടെയാണ് കെ.എസ് ചിത്ര മലയാള പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മാമാട്ടിക്കുട്ടിയമ്മയിലെ ‘ആളൊരുങ്ങി അരങ്ങൊൊരുങ്ങി’ എന്ന ഗാനത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേനേടിയ ചിത്ര ആറ് ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി

shortlink

Related Articles

Post Your Comments


Back to top button