GeneralLatest NewsMollywood

രാജ്യം മുഴുവന്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ചിത്രയ്ക്ക് സാധിച്ചു നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ’; കെഎസ് ചിത്രയ്ക്ക് പിറന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി

ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു".

മലയാളത്തിന്റെ വാനമ്ബാടി കെഎസ് ചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. നാലു പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യമായ സംഭവനകളാണ് ചിത്ര നല്‍കിയതെന്ന് മുഖ്യമന്ത്രി ഫേയ്സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

“മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകള്‍. നാലു പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യമായ സംഭവനകളാണ് ചിത്ര നല്‍കിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളില്‍ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവന്‍ കേരളത്തിന്‍്റെ യശസ്സ് ഉയര്‍ത്താന്‍ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയില്‍ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു”.

shortlink

Related Articles

Post Your Comments


Back to top button