BollywoodGeneralLatest News

ഫുള്‍ മേക്കപ്പ് ഇട്ട് തറ തുടയ്ക്കുന്ന നടി!! ഇതെന്തൊരു ഗതികേടെന്നു വിമര്‍ശകര്‍

അപ്പോള്‍ തന്നെ അത് വൃത്തിയാക്കുകയും ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു

താരങ്ങളുടെ സൗന്ദര്യത്തിനു പിന്നില്‍ മേക്കപ്പിന് പ്രാധാന്യമുണ്ട്. എന്നാല്‍ വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ ഫുള്‍മേക്കപ്പില്‍ ആയാലോ? അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഫുള്‍ മേക്കപ്പ് ഇട്ടുകൊണ്ട് വീട്ടിലെ തറ തുടയ്ക്കുകയാണ് ബോളിവുഡ് നടി രവീണ തണ്ടര്‍. വീഡിയോ രവീണ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

മുംബൈയിലുള്ള തന്റെ വീടിന്റെ ടെറസ് വൃത്തിയാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത നടി അതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ”വീട്ടിലെ ടെറസിലിരുന്ന് ഒരു അഭിമുഖം കൊടുക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഫുള്‍ മേക്കപ്പിട്ട് എത്തിയപ്പോഴാണ് ടെറസ് വൃത്തിയില്ലാതെ കണ്ടത്. അപ്പോള്‍ തന്നെ അത് വൃത്തിയാക്കുകയും ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു”. താരം പറഞ്ഞു

വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button