CinemaGeneralLatest NewsMollywoodNEWS

നായകളെ കേന്ദ്രകഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘വാലാട്ടി’ ; പോസ്റ്റർ പുറത്ത്

പുതിയ ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

നായകളെ കേന്ദ്രകഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ പുത്തൻ ചിത്രമെത്തുന്നു, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വീണ്ടും ഒരു പുതുമുഖ സംവിധായകനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് വിജയ് ബാബു. ‘വാലാട്ടി’ എന്ന ചിത്രമാണ് ഏറ്റവും പുതുതായി ഫ്രൗഡേ ഫിലിംസ് അനൗണ്‍സ് ചെയ്തിരിക്കുന്നത്.

ദേവന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. വിഎഫ്‌എക്‌സ് പിന്തുണയില്ലാതെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളൊക്കെ നായകളാവുന്ന ഇന്ത്യയിലെ തന്നെ ആദ്യ ചിത്രം എന്നതാണ് ‘വാലാട്ടി’യുടെ പ്രത്യേകത. ഫേസ്ബുക്ക് പേജിലൂടെ വിജയ് ബാബു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പുതിയ ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

കൂടാതെ നാല് നായ്ക്കളാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, നാടന്‍, റോട്ട്‌വീലര്‍ ഇനങ്ങളിലുള്ള ഇവര്‍ ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നീ കഥാപാത്രങ്ങളായാണ് എത്തുക. ഒന്നര വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് ഇവരെ വാലാട്ടിക്കായി ഒരുക്കിയത്. പട്ടികള്‍ ഉള്‍പ്പെടുന്ന ലോകത്ത് നടക്കുന്ന പ്രണയകഥയാണ് ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

shortlink

Related Articles

Post Your Comments


Back to top button