GeneralLatest NewsMollywood

‘അതിന് നീയേതാ ?’ നടി അഹാനയ്ക്ക് മറുപടിയുമായി ‘കുറുപ്പ്’ അണിയറപ്രവർത്തകർ; കമന്റ് ഡിലീറ്റ് ചെയ്ത് അഹാന

ദുൽഖർ സൽ‌മാന്റെ പിറന്നാൾ ദിനമായ ഇന്നലെയാണ് 'കുറുപ്പ്' സിനിമയുടെ പ്രമോ വീഡിയോ റിലീസ് ചെയ്തത്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അഹാന കൃഷ്ണ. ലോക്ഡൗൺ സംബന്ധിച്ചുള്ള പരാമർശവും സൈബര്‍ ബുള്ളിംഗ് വീഡിയോയുമായും വിവാദത്തില്‍ ആയ അഹാന കൃഷ്ണ വീണ്ടും വിവാദത്തിൽ. ദുല്ഖര്‍ നായകനായി എത്തുന്ന കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോയെക്കുറിച്ച് സമൂഹമാധ്യമത്തിലിട്ട കമന്റാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം.

ദുൽഖർ സൽ‌മാന്റെ പിറന്നാൾ ദിനമായ ഇന്നലെയാണ് ‘കുറുപ്പ്’ സിനിമയുടെ പ്രമോ വീഡിയോ റിലീസ് ചെയ്തത്. സമൂഹമാധ്യമത്തില്‍ വന്ന വിഡിയോയുടെ താഴെ ‘നല്ല വിഡിയോ പക്ഷേ മോശം തമ്പ്നെയിൽ – നിങ്ങളെന്നു പഠിക്കും ?’ എന്നാണ് അഹാനയുടെ കമന്റ്. ഇതിനു കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജിൽ നിന്ന് മറുപടിയും എത്തി. ‘അതിന് നീയേതാ ?’ എന്നാണ് അവരുടെ മറുപടി. ഇതിനു പിന്നാലെ അഹാന കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ഇൗ കമന്റിന്റെ സ്ക്രീൻഷോട്ട് അപ്പോഴേക്ക് വൈറലായി.

shortlink

Related Articles

Post Your Comments


Back to top button