GeneralLatest NewsMollywood

ചിത്രത്തിന് മോശമായ കമന്റ്; അസ്സല്‍ മറുപടിയുമായി മാളവിക

എനിക്കറിയാം, എന്നിട്ടും എനിക്കൊരു ഹൈപ്പ് കിട്ടുന്നില്ലല്ലോ' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടി മാളവിക മോഹന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കയ്യടി നേടുകയാണ്‌ മാളവിക.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഓവര്‍ ആക്ടര്‍ ആണെന്നായിരുന്നു ഒരാളുടെ വിമര്‍ശനം. ‘എനിക്കറിയാം, എന്നിട്ടും എനിക്കൊരു ഹൈപ്പ് കിട്ടുന്നില്ലല്ലോ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

‘ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും ചെയ്യാതെയും താങ്കള്‍ക്ക് ഹൈപ്പ് കിട്ടിയിട്ടുണ്ടെന്ന്’ ഒരു ആരാധകന്‍ കമന്റിട്ടു. ‘ഒന്നാലോചിച്ചു നോക്കൂ.. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നവയായിരുന്നെങ്കില്‍ അതെത്ര അത്ഭുതകരമായിരിക്കും’ എന്നായിരുന്നു ആ കമന്റിന് നടിയുടെ മറുപടി. ഇതോടെ നടിയെ വിമര്‍ശിച്ചവരും പ്രശംസിച്ച് എത്തി.

shortlink

Related Articles

Post Your Comments


Back to top button