CinemaGeneralMollywoodNEWS

അന്ന് ഞാനതിന് സമ്മതിച്ചില്ല: സൂപ്പര്‍ ഹിറ്റ് സിനിമയിലെ ഗാനത്തിന്റെ ക്രെഡിറ്റിനെക്കുറിച്ച് ഔസേപ്പച്ചന്‍

എനിക്കതില്‍ എതിരഭിപ്രായമുണ്ടായിരുന്നു കാരണം ഞാന്‍ അത്രത്തോളം ആ പാട്ടില്‍ വര്‍ക്ക് ചെയ്തിരുന്നു

മലയാള സിനിമയ്ക്ക് മാന്ത്രിക സ്പര്‍ശമുള്ള മായാത്ത ഈണങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. അദ്ദേഹത്തിലെ സംഗീത സംവിധായകന്റെ ക്രാഫ്റ്റ് വെളിപ്പെടുത്തിയ മാസ്റ്റര്‍പീസ് വര്‍ക്ക് ആയിരുന്നു കാതോട് കാതോരം എന്ന ഭരതന്‍ സിനിമയിലെ കാതോട് കാതോരം എന്ന് തുടങ്ങുന്ന ഗാനം. ആ ഗാനത്തിന് പിന്നിലുള്ള മറക്കാന്‍ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഔസേപ്പച്ചന്‍.

“കാതോട് കാതോരം എന്ന സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ സംഗീതം എന്നതില്‍ എന്റെയും ഭരതേട്ടന്റെയും പേരുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം ‘കാതോട് കാതോരം’ എന്ന ഗാനമായിരുന്നു. ആ ഗാനത്തിന്റെ ആരംഭം ഭരതേട്ടന്‍ നല്‍കിയ ട്യൂണ്‍ ആണ്. അതില്‍ നിന്നാണ് ഞാന്‍ ;പിന്നീട് വര്‍ക്ക് ചെയ്തു അത് ഒരു പൂര്‍ണ്ണ ഗാനമാക്കി മാറ്റിയത്. പിന്നീട് ടൈറ്റിലില്‍ കാതോട് കാതോരം എന്ന ഗാനത്തിന്റെ മാത്രം, ക്രെഡിറ്റ് ഭരതന്‍ എന്ന് വയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ എനിക്കതില്‍ എതിരഭിപ്രായമുണ്ടായിരുന്നു കാരണം ഞാന്‍ അത്രത്തോളം ആ പാട്ടില്‍ വര്‍ക്ക് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ഭരതേട്ടന് വിഷമം ആകരുതെന്ന് കരുതി മൊത്തത്തില്‍ സംഗീതം ഭരതന്‍ – ഔസേപ്പച്ചന്‍ എന്ന് രണ്ട് പേരും പേര് ചേര്‍ത്തു വയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം കാതോട് കാതോരം എന്ന ഗാനത്തിന്റെ സൃഷ്ടാവ് ഞാന്‍ ആണെന്ന് പരിപൂര്‍ണ്ണമായി അവകാശപ്പെടാന്‍ എനിക്ക് കഴിയില്ല.പക്ഷേ ഞാനതില്‍ ഒരുപാട് വര്‍ക്ക് ചെയ്തത് കൊണ്ട് ആ ഗാനത്തിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ഭരതേട്ടന് കൊടുക്കാനും എന്റെ മനസ്സ് അനുവദിച്ചില്ല. അത് കൊണ്ടാണ് ആ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഞങ്ങളുടെ രണ്ട് പേരുകളും ഒരുമിച്ച് വന്നത്”.

shortlink

Related Articles

Post Your Comments


Back to top button