CinemaGeneralMollywoodNEWS

ആദ്യ സിനിമയ്ക്ക് വിതരണക്കാര്‍ അകന്നു നിന്നു: സൂപ്പര്‍ ഹിറ്റാക്കി കാണിച്ചു കൊടുത്ത സിനിമയുടെ കഥ പറഞ്ഞു സത്യന്‍ അന്തിക്കാട്

പക്ഷെ അത് പറച്ചില്‍ മാത്രമായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസിലായത്

സിനിമാ കാണാന്‍ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകര്‍ക്ക് നൂറ് ശതമാനം ഗ്യാരന്റി നല്‍കുന്ന സംവിധായകനായി സത്യന്‍ അന്തിക്കാട് മലയാള സിനിമയില്‍ നിലയുറപ്പിച്ചിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വലിയ ആരവങ്ങള്‍ ഇല്ലാതെ വന്നു പോകുന്ന സത്യന്‍ ചിത്രങ്ങള്‍ കോടികള്‍ സ്വന്തമാക്കി ചരിത്ര ഹിറ്റ് സൃഷ്ടിച്ചത് അടുത്തിടെയും നമ്മള്‍ കണ്ടതാണ്. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീം അവരുടെ കൂട്ടുകെട്ടിലെ എക്കാലത്തെയും മികച്ച ഹിറ്റൊരുക്കിയാണ് മലയാള സിനിമയില്‍ തേരോട്ടം നടത്തിയത്. എന്നാല്‍ താന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയുടെ വിതരണത്തിന് പലരും തടസ്സം നിന്ന അനുഭവം വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍.

“എന്റെ ആദ്യ സിനിമ കുറുക്കന്റെ കല്യാണമാണ്. ഞാന്‍ സംവിധായകന്‍ ആകും മുന്‍പേ സഹസംവിധായകനായിരുന്ന കാലത്ത് പലരും എന്നോട് പറഞ്ഞു. ‘സത്യന്‍ ഒരു സിനിമ ചെയ്യണം ഞാന്‍ നിര്‍മ്മിക്കാം, വിതരണം ചെയ്യാമെന്നൊക്കെ’. പക്ഷെ അത് പറച്ചില്‍ മാത്രമായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസിലായത്. എന്റെ ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ അത് വിതരണത്തിനെടുക്കാന്‍ അന്ന് പലരും മടിച്ചു. ഞാനും നിര്‍മ്മാതാവും ഒരുപാട് അലഞ്ഞിട്ടാണ് വിതരണത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. ‘കുറുക്കന്റെ കല്യാണം’ സൂപ്പര്‍ ഹിറ്റായാതോടെ പിന്നെ എനിക്ക് അത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല”. സത്യന്‍ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button