CinemaGeneralLatest NewsNEWS

സത്യം ജയിച്ചു; സുശാന്തിന്റെ മുൻ കാമുകി അങ്കിതയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്; റിയ ഉപദ്രവിക്കുന്നെന്ന് നടൻ അയച്ച മെസേജുകൾ പോലീസിന് കൈമാറി

കങ്കണ റണൗട്ടുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത

പ്രശസ്ത നടൻ സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചനകൾ പുറത്ത് വരുന്നത്.

റിയയോടൊപ്പം ഉള്ളപ്പോൽ സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു.

എന്നാൽ സുശാന്തിന്‍റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗട്ടുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത .

shortlink

Related Articles

Post Your Comments


Back to top button