GeneralLatest NewsMollywoodShort Films

വിധിയുടെ വിളയാട്ടം തകർത്തെറിഞ്ഞ ഒരു സ്ത്രീ ജീവിതം; വ്യത്യസ്തമായ ഒരു അവതരണവുമായി “അരൂപി”

തെരുവിൽ വലിച്ചെറിയപ്പെടുന്ന അനേകം ജീവിതങ്ങളുടെ നേർ കാഴ്ചയാണ് അരൂപി.

പ്രണയത്തിന്റെ പേരില്‍ സ്ത്രീകളെ  ചൂഷണം  ചെയ്യുന്നത്  സമകാലിക സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്. ഈ അവസരത്തില്‍ ചൂഷണം ചെയ്തു തെരുവില്‍ വലിച്ചെറിയപ്പെടുകയും വേശ്യാ വൃത്തിയിലേയ്ക്ക്  എത്തപ്പെടുകയും ചെയ്ത  ഒരു പെണ്ണിന്റെ കഥ അരൂപി റിലീസ് ചെയ്തു. വിടവാങ്ങിയ പ്രശസ്ത സിനിമ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന  ആര്യകൃഷ്ണൻ സംവിധാനം  ചെയ്ത  അരൂപി   “ഈസ്റ്റ് കോസ്റ്റ്” യൂട്യൂബ് ചാനലിൽ പുറത്തിറക്കി.

തെരുവിൽ വലിച്ചെറിയപ്പെടുന്ന അനേകം ജീവിതങ്ങളുടെ നേർ കാഴ്ചയാണ് അരൂപി. ഇതില്‍ പൈശാചിക മനസ്സുകളുടെ ഓര്‍മ്മപ്പെടുത്തലുണ്ട് ,നിസ്സഹായതയുടെയും ദാരിദ്രത്തിന്റെയും തുറന്നു പറച്ചിലുകൾ ഉണ്ട് . അതുകൊണ്ട് തന്നെ കഥാപാത്രങ്ങൾക്കും സ്ഥലങ്ങള്‍ക്കും  പ്രത്യേകിച്ച് പേരുകള്‍ നല്‍കിയിട്ടില്ല.  ഒരു പേരിലോ ഒരു സ്ഥല പേരിലോ ഒതുങ്ങുന്നവയല്ല ഈ ജീവിതം.

അമ്പിളി സുനിൽ  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ആര്യ  ആണ്. തെലുഗു തമിഴ് ഹിന്ദി ഭാഷകളിൽ സംഗീത സംവിധാനം ചെയ്തട്ടുള്ള എസ്സ് കെ ബാലചന്ദ്രനാണ് ചിത്രത്തിലെ സംഗീതം നിർവ്വഹിച്ചിട്ടുള്ളത് . വരികൾ ചിത്രത്തിന്റെ സംവിധായിക ആര്യകൃഷ്ണന്റെതാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം അനന്ദു ശശിധരനും എഡിറ്റിങ്ങ് ഡോൺ സാക്കിയും ആണ് നിർവ്വഹിച്ചിരിക്കുന്നത്

shortlink

Post Your Comments


Back to top button