BollywoodGeneralLatest News

അജ്ഞാത നമ്ബറുകളില്‍ നിന്നും കോളുകള്‍, അറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ പോലും മൊഴി നല്‍കാന്‍ നിര്‍ബന്ധം; സുശാന്തിന്റെ മരണത്തിലെ പ്രധാന സാക്ഷി

സുശാന്തിന്റെ വീട്ടില്‍ നിന്ന് മൂന്ന് ഫോണ്‍കോള്‍ എങ്കിലും വന്നിട്ടുണ്ടെന്നു പറഞ്ഞ സിദ്ധാര്‍ത്ഥ് സുശാന്തിനൊപ്പം താമസിച്ചിരുന്ന സമയത്ത് റിയ നടത്തിയ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ പറയാനും

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി നടന്റെ സാമ്പത്തികം കൈക്കല്‍ ആക്കിയെന്ന ആരോപണവുമായി സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തെത്തി. കൂടാതെ സുശാന്തിന്റെ അച്ഛന്‍ റിയയ്‌ക്കെതിരെ പരാതിയും നല്‍കിഇപ്പോള്‍ റിയയ്‌ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധം ചെലുത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ അടുത്ത സുഹൃത്തും കേസിലെ പ്രധാന സാക്ഷിയുമായ സിദ്ധാര്‍ത്ഥ് പിതാനി.

മുംബൈ പൊലീസിനാണ് സിദ്ധാര്‍ത്ഥ് പരാതി നല്‍കിയത്. റിയ ചക്രബര്‍ത്തിക്കെതിരെ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുശാന്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നും മറ്റ് അജ്ഞാത നമ്ബറുകളില്‍ നിന്നും ഫോണ്‍ സന്ദേശം വരുന്നു എന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. 28ന് ഇമെയിലിലൂടെയാണ് അദ്ദേഹം പരാതി അയച്ചത്.

സുശാന്തിന്റെ വീട്ടില്‍ നിന്ന് മൂന്ന് ഫോണ്‍കോള്‍ എങ്കിലും വന്നിട്ടുണ്ടെന്നു പറഞ്ഞ സിദ്ധാര്‍ത്ഥ് സുശാന്തിനൊപ്പം താമസിച്ചിരുന്ന സമയത്ത് റിയ നടത്തിയ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ പറയാനും അവര്‍ ആവശ്യപ്പെട്ടുവെന്നും സിദ്ധാര്‍ഥ് പറയുന്നു.

”സുശാന്തിന്റെ സഹോദരി മീതു, ബന്ധു ഒപി സിങ് ഉള്‍പ്പടെയുള്ളവരാണ് വിളിച്ചത്. ജൂലൈ 22 നാണ് ഇവരുടെ കോണ്‍ഫറന്‍സ് കോള്‍ വരുന്നത്. തുടര്‍ന്ന് ഒരു അജ്ഞാത നമ്ബര്‍ കൂടി ഇതിലേക്ക് ചേര്‍ന്നു. തുടര്‍ന്ന് ജൂലൈ 27 നും ഇതേപോലെ കോള്‍ വന്നു. തനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ പോലും മൊഴി നല്‍കാന്‍ നിര്‍ബന്ധം ചെലുത്തി” സിദ്ധാര്‍ത്ഥ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button