GeneralLatest NewsMollywood

അപ്രതീക്ഷിതമായി ഉടു മുണ്ടിന് സ്ഥാനചലനം; അജു വര്‍ഗീസിന്റെ ആദ്യത്തെയും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം

കൂടെയുള്ള ആള്‍ സമയോചിതമായി ഇടപെട്ടത് കൊണ്ട് ആ രംഗത്തിന്റെ ക്ലൈമാക്സ് മാറാതെ കാക്കാന്‍ പറ്റി.

മലയാള സിനിമയില്‍ നായകനായും ഹാസ്യ താരമായും തിളങ്ങുകയാണ് അജു വര്‍ഗ്ഗീസ്. ബിജു മേനോന്‍ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ മുല്ലക്കര ഗ്രാമത്തില്‍ ഹൗസ് ബോട്ടുകള്‍ കൊണ്ട് ബിസിനസ് കെട്ടിപ്പടുത്ത നിഷ്കളങ്കനായ, പ്രമാണി കുഞ്ഞുമോന്‍ പുത്തന്‍പുരയ്ക്കലിനെ മനോഹരമായി അജു കൈകാര്യം ചെയ്തിരുന്നു.

ആ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു രസകരമായ കാര്യം പങ്കുവച്ചിരിക്കുകയാണ് താരം. സിനിമക്കിടെ ഒരു ശയന പ്രദക്ഷിണത്തിന് ‘ആക്ഷന്‍’ പറയുന്നതും അജു പ്രദക്ഷിണം ആരംഭിക്കുന്നു. എന്നാല്‍ അധികം തിരിയുന്നതിനും മുന്‍പേ ഒരു ട്വിസ്റ്റ് കടന്നു വരുന്നതുമാണ് സംഭവം. ‘ എന്റെ ആദ്യത്തെയും അവസാനത്തെയൂം ശയനപ്രദക്ഷിണ ശ്രമം എന്നാണു താരം വീഡിയോയ്ക്ക് നല്കിയ കുറിപ്പ്

ശയനപ്രദക്ഷിണത്തിനിടയില്‍ പെട്ടെന്ന്, അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ടിന് സ്ഥാനചലനം ഉണ്ടാവുന്നത്. കൂടെയുള്ള ആള്‍ സമയോചിതമായി ഇടപെട്ടത് കൊണ്ട് ആ രംഗത്തിന്റെ ക്ലൈമാക്സ് മാറാതെ കാക്കാന്‍  പറ്റി.

https://www.instagram.com/p/CDTxBqmjwhs/?utm_source=ig_embed

 

shortlink

Related Articles

Post Your Comments


Back to top button