CinemaGeneralLatest NewsNEWSTollywood

കോടികൾ ലഭിച്ചാലും വെബ്സീരീസുകളിലേക്ക് ഞാനില്ല; അനുഷ്ക

നിശബ്ദം എന്ന തെലുങ്ക് ചിത്രം പൂര്‍ത്തിയാക്കിയ അനുഷ്‌ക മറ്റ് പുതിയ പ്രോജക്ടുകളൊന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല

വൻതുക പ്രതിഫലം വാഗ്ദാനം ചെയ്ത് ഒരു അന്താരാഷ്ട്ര സ്ട്രീമിംഗ് പ്ളാറ്റ്‌ഫോം വെബ് സീരീസിലഭിനയിക്കാന്‍ മുന്നോട്ട് വച്ച ഓഫര്‍ ‘ബാഹുബലി”യിലൂടെ രാജ്യമെമ്പാടും പ്രശസ്തയായ താരനായിക അനുഷ്‌ക നിരസിച്ചുവെന്ന് വാർത്തകൾ പുറത്ത്, വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ഈ വെബ് സീരീസില്‍അനുഷ്‌ക നായികയാകുമെന്ന് വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മുൻനിര താരങ്ങളായ ജൂലിയ റോബര്‍ട്ട്‌സ്, എമോ സ്റ്റോണ്‍, നിക്കോള്‍ കിഡ്‌മാന്‍ തുടങ്ങിയ ലോക പ്രശസ്ത താരങ്ങള്‍ പോലും ആമസോണിന്റെയും നെറ്റ് ഫിക്സിന്റെയും വെബ് സീരിസുകളിൽ അഭിനയിക്കുന്നുണ്ട്.

അടുത്തിടെ നിശബ്ദം എന്ന തെലുങ്ക് ചിത്രം പൂര്‍ത്തിയാക്കിയ അനുഷ്‌ക മറ്റ് പുതിയ പ്രോജക്ടുകളൊന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. ഏപ്രില്‍ 2ന് റിലീസ് നിശ്ചയിച്ചിരുന്ന നിശബ്ദം ഇനി ഒ.ടി.ടി പ്ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button