GeneralLatest NewsMollywood

‘കൈതോല പായവിരിച്ച്‌’ പാട്ടുകാരന്‍ ഇനി ഇല്ല; നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം വീട്ടില്‍ മരിച്ച നിലയില്‍

26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗാനം രചിച്ചത് ജിതേഷ് ആണെന്ന് ആരാധകര്‍ അറിഞ്ഞത്.

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശിയായ ജിതെഷിനെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു ജിതേഷ്. കൈതോല പായവിരിച്ച്‌ എന്ന സൂപ്പര്‍ഹിറ്റ് നാടന്‍ പാട്ടിന്റെ സൃഷ്ടാവാണ് അദ്ദേഹം. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗാനം രചിച്ചത് ജിതേഷ് ആണെന്ന് ആരാധകര്‍ അറിഞ്ഞത്.

ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് ടെസ്റ്റിന് അയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Post Your Comments


Back to top button