CinemaGeneralLatest NewsNEWS

മലയാള ചിത്രം ഹെലൻ ബോളിവു‍ഡിലേക്ക്; അന്ന ബെന്നിനു പകരമെത്തുക ജാൻവി കപൂർ

‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്

അടുത്തിടെയിറങ്ങിയ അന്ന ബെന്‍ ചിത്രം ‘ഹെലന്‍’ ബോളിവുഡിലേക്ക്, ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സര്‍വൈവല്‍ ത്രില്ലറായി ഒരുക്കിയ ചിത്രം തമിഴ്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

വൻ ഹിറ്റായി മാറിയ ഹെലന്റെ ഹിന്ദി റീമേക്ക് അവകാശം നിര്‍മ്മാതാവ് ബോണി കപൂര്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു, ജാന്‍വി കപൂര്‍ ആകും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ആവുക, ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും.

അടുത്തിടെ പുറത്തിറങ്ങിയ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാന്‍വി, ‘ഗുഞ്ചന്‍ സ്‌കസേന: ദ കാര്‍ഗില്‍ ഗേള്‍’ ആണ് ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രം, ഒടിടി റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് അടുത്തിടെ ഇറങ്ങിയിരുന്നു.

shortlink

Post Your Comments


Back to top button