CinemaLatest NewsNEWS

എനിക്കെതിരെ ട്വിറ്ററിൽ അശ്ലീല പരാമർശം നടത്തിക്കുന്നത് സൂപ്പർ താരം വിജയ്; വിവാദ പ്രസ്താവനയുമായി പ്രശസ്ത നടി മീര

വിജയിന്റെയും അദ്ദേഹത്തിന്റെ ആരാധകന്റെയും ചിത്രം പങ്കുവച്ചാണ് മീരയുടെ പുതിയ ട്വീറ്റ്

പ്രശസ്ത നടി തൃഷ കൃഷ്ണൻ തന്നെ അനുകരിക്കുകയാണെന്ന് ആരോപിച്ച് ബിഗ് ബോസ് താരം മീര മിഥുൻ രംഗത്തെത്തിയിരുന്നു. തൃഷ തന്റെ വേഷങ്ങൾ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് മീരയ്ക്കെതിരെ തൃഷയുടെ ആരാധകർ രൂക്ഷവിമർശനവുമായെത്തി കഴിഞ്ഞു.

എന്നാൽ നടൻ വിജയ്ക്കെതിരേ രം​ഗത്ത് വന്നിരിക്കുകയാണ് മീര. വിജയിന്റെയും അദ്ദേഹത്തിന്റെ ആരാധകന്റെയും ചിത്രം പങ്കുവച്ചാണ് മീരയുടെ പുതിയ ട്വീറ്റ് പുറത്തെത്തിയിരിക്കുന്നത്.

എന്നാൽ വിജയ് ഫാൻസ് ക്ലബിന്റെ തലവനായ ഇയാൾക്ക് വിജയ് പണം നൽകി ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button