BollywoodGeneralLatest News

ശബ്ദം പൂർണമായും സുശാന്തിന്റേതല്ല; തെളിവ് സഹിതം വെളിപ്പെടുത്തല്‍

ആത്മാക്കളുമായി സംസാരിക്കാൻ സ്റ്റീഫ് ഹഫ് ഒരുക്കിയതിനു സമാനമായ സജ്ജീകരണങ്ങൾ സ്വന്തം മുറിയിൽ ഒരുക്കിയ നിപിൻ

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. താരത്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന അമേരിക്കൻ പാരാനോർമൽ വിദഗ്ദൻ സ്റ്റീവ് ഹഫിന്റെ അവകാശവാദം വ്യാജമാണെന്ന് തെളിവ് സഹിതം വെളിപ്പെടുത്തി മെന്റലിസ്റ്റ് നിപിൻ നിരാവത്ത്. സ്റ്റീവ് ഹഫിന്റെ വിഡിയോകൾ കൃത്രിമമായി നിർമിച്ചതാണെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും നിപിൻ അഭ്യർത്ഥിച്ചു. ആത്മാക്കളെ വിളിച്ചുവരുത്തി സംസാരിക്കാൻ കഴിവുള്ളവരാണെന്ന് തെളിയിക്കുകയാണെങ്കിൽ അവർക്ക് തന്റെ സ്വർണമാല സമ്മാനമായി നൽകുമെന്നും നിപിൻ പ്രഖ്യാപിച്ചിട്ടുണ്ട്.

”മരിച്ചുപോയ പ്രിയപ്പെട്ടവരോട് ഒരിക്കലെങ്കിലും സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ജനങ്ങളുടെ ഈ ആഗ്രഹത്തെയാണ് പലരും ചൂഷണം ചെയ്യുന്നത്. സ്റ്റീഫ് ഹഫ് പുറത്തുവിട്ട വിഡിയോകൾ നേരത്തെ റെക്കോർഡ് ചെയ്യപ്പെട്ടതാണെന്നും അതിലെ ശബ്ദം പൂർണമായും സുശാന്തിന്റേതല്ലെന്നും നിപിൻ വ്യക്തമാക്കി.

ആത്മാക്കളുമായി സംസാരിക്കാൻ സ്റ്റീഫ് ഹഫ് ഒരുക്കിയതിനു സമാനമായ സജ്ജീകരണങ്ങൾ സ്വന്തം മുറിയിൽ ഒരുക്കിയ നിപിൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ശബ്ദങ്ങൾ പുനരാവിഷ്ക്കരിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഇത്തരം തട്ടിപ്പുകൾ വിശ്വസിക്കരുതെന്ന് പറഞ്ഞ നിപിൻ കഴുത്തിലണഞ്ഞിരുന്ന സ്വർണമാല ഊരി ഒരു വൈൻ ഗ്ലാസിലിട്ട് കൊണ്ട് ഒരു വെല്ലുവിളിയും നടത്തി. ‘ആർക്കെങ്കിലും ആത്മാവിനെ വിളിച്ചുവരുത്താൻ കഴിയുകയാണെങ്കിൽ, അതുവഴി എന്റെ അമ്മയുമായി സംസാരിക്കാൻ സാധിക്കുകയാണെങ്കിൽ ഈ മാല നിങ്ങൾക്കുള്ളതാണ്. ആർക്കു വേണമെങ്കിലും സമീപിക്കാം. മൂന്നുമാസം സമയം തരും. അതുവരെ ഈ മാല ഞാൻ അണിയില്ല.” നിപിന്‍ പറഞ്ഞു

Tags

Related Articles

Post Your Comments


Back to top button
Close
Close