CinemaGeneralLatest NewsMollywoodNEWS

ഇന്നത്തെ തലമുറ ജയനോട് കാണിക്കുന്നത് വലിയ നീതികേട്: തുറന്നടിച്ച് നടന്‍ മധു

സിനിമയ്ക്ക് വേണ്ടി ജീവന്‍ ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചു എന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്

വിട പറഞ്ഞ ഇതിഹാസ നടന്മാര്‍ മിമിക്രിക്കാരിലൂടെ വീണ്ടും പുനര്‍ജനിക്കുന്നു എന്ന ചൊല്ല് ജയന്റെ കാര്യത്തില്‍ തെറ്റാണെന്ന് തുറന്നടിച്ച് നടന്‍ മധു. സിനിമയ്ക്ക് വേണ്ടി ജീവന്‍ ബലി നല്‍കിയ ജയനെ മിമിക്രിക്കാര്‍ ശരിക്കും അപഹസിക്കുകയാണെന്നായിരുന്നു മനോരമയിലെ വാചക മേളയിലെ കോളത്തില്‍ മധു പ്രതികരിച്ചത്. സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പ്പോലും ജയന്‍ പറഞ്ഞിട്ടില്ലാത്ത ഡയലോഗുകള്‍ ആണ് ജയന്റെ പേരില്‍ ആഘോഷിക്കുന്നതെന്നും മധു കുറ്റപ്പെടുത്തി. മഹാ നടന്‍ സത്യനെ മിമിക്രിക്കാര്‍ മോശമായി അനുകരിക്കുന്നതിനെതിരെയും മധു നേരത്തെ രംഗത്ത് വന്നിരുന്നു. സത്യന്‍ എന്ന അതുല്യ നടനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് അദ്ദേഹത്തെ പരിഹാസരൂപേണ അവതരിപ്പിക്കുന്നതെന്നും സത്യന്‍ എന്ന നടന്‍ എന്താണെന്ന് അറിയാത്തവര്‍ ആണ് അത്തരം സ്കിറ്റ് ചെയ്തു കയ്യടി നേടുന്നതെന്നും മധു ആരോപിച്ചിരുന്നു.

മധുവിന്റെ വാക്കുകള്‍

“നാല്‍പത്തിയൊന്നാമത്തെ വയസ്സിലാണ് ജയന്‍ മരണപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടി ജീവന്‍ ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചു എന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നുവോ അവതരിപ്പിക്കേണ്ടിയിരുന്നത്. സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്റെതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍”.

shortlink

Related Articles

Post Your Comments


Back to top button