GeneralLatest NewsMollywood

‘മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചു, ഇനി ആവര്‍ത്തിക്കില്ല’; കുമ്ബിടി അല്ല… പാലാരിവട്ടം ശശിയെന്ന്‍ ആരാധകര്‍

കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്റെ മുടി ചുരുട്ടാന്‍ ഒന്ന് ശ്രമിച്ചു

ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഇടം നേടിയ നടിയാണ് ലെന. യഥാര്‍ത്ഥ ജീവിതത്തില്‍ ലെന നടത്തിയ ഒരു മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു വര്‍ഷം മുമ്ബ് താന്‍ നടത്തിയ ഒരു ശ്രമം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം .

‘ കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്റെ മുടി ചുരുട്ടാന്‍ ഒന്ന് ശ്രമിച്ചു… ഇനി ആവര്‍ത്തിക്കില്ല” എന്നു കുറിച്ചു കൊണ്ടു ലെന പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍. രസകരമായ കമന്റുകളുമായി ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

https://www.instagram.com/p/CDX0OUChX1M/?utm_source=ig_embed

പരസ്യത്തിലെ ഫിഡോ ഡിടോന്റെ പോലെയുണ്ട്, ഷോക്കടിച്ചോ കുമ്ബിടി അല്ല… ശശി പാലാരിവട്ടം ശശി, ബ്യൂട്ടി v/s സൈക്കോ, കൊറോണ ഹെയര്‍സ്‌റ്റൈല്‍ എന്നെല്ലാം നീളുന്നു കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button