ഷര്‍ട്ട് ഊരിമാറ്റാതെ ആ നടന്‍ ഡബ്ബിംഗ് ചെയ്യില്ല!! തുറന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍

കൈലിയും ഷര്‍ട്ടും ധരിച്ചായിരുന്നു അദ്ദേഹം വീട്ടില്‍ നിന്നും സെറ്റില്‍ എത്തിക്കൊണ്ടിരുന്നത്. സിനിമാ സ്റ്റൈല്‍ സൗഹൃദങ്ങളൊന്നും സുകുമാരനുണ്ടായിരുന്നില്ല.

മലയാള സിനിമയിലെ നാല് പതിറ്റാണ്ട് കാലത്തെ സൗഹൃദങ്ങളും അനുഭവങ്ങളും ഫിലിമി ഫ്രൈഡേയ്‌സ് എന്ന യൂ ട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. അന്തരിച്ച നടന്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഇത്തവണ താരം പങ്കുവയ്‌ക്കുന്നത്. വിടുവാ പറയുന്ന സ്വഭാവം സുകുമാരന് ഉണ്ടായിരുന്നില്ല എന്നും ഗുസ്‌തി ചെയ്യാന്‍ വരുന്നയാളിന്റെ മനോഭാവത്തിലാണ് സുകുമാരന്‍ ഡബ്ബിംഗ് തിയേറ്ററിലേക്ക് വരുന്നതെന്നും പറഞ്ഞ ബാലചന്ദ്രമേനോന്‍ മലയാളസിനിമയില്‍ ഏറ്റവും വേഗതയില്‍ ഡബ്ബ് ചെയ്യുന്ന അഞ്ചുപേരെ എടുത്താല്‍ അതില്‍ ഒരാള്‍ സുകുമാരനായിരിക്കുമെന്നും അഭിപ്രായപ്പെടുന്നു.

ബാലചന്ദ്രമേനോന്റെ വാക്കുകള്‍ ഇങ്ങനെ…

”എന്നിലെ സംവിധായകനെക്കാള്‍ എന്നിലെ ഡയലോഗ് റൈറ്റര്‍ക്കാണ് സുകുമാരനെ ഏറ്റവും ഇഷ്‌ടമായത്. കാരണം ഞാന്‍ എഴുതുന്ന ഡയലോഗുകള്‍ വളരെ ഭംഗിയോടുകൂടി ഉദ്ദേശിക്കുന്ന ഫലത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സുകുമാരന് സാധിച്ചു. സുകുമാരനെ പറ്റിയുള്ള അനുസ്‌മരണത്തില്‍ ഞാന്‍ പറഞ്ഞത് യേശുദാസിന്റെ പാട്ടും സുകുമാരന്റെ ഡയലോഗും ഒരുപോലെ ഇഷ്‌ടമാണെന്നാണ്. അക്ഷര സ്ഫുടതയില്‍ സുകുമാരനെ ജയിക്കാന്‍ വേറൊരാളില്ല. ഞാന്‍ കണ്ടിട്ടുള്ള എല്ലാ ഹീറോസിനെ വച്ചുനോക്കുമ്ബോഴും സുകുമാരന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. കൈലിയും ഷര്‍ട്ടും ധരിച്ചായിരുന്നു അദ്ദേഹം വീട്ടില്‍ നിന്നും സെറ്റില്‍ എത്തിക്കൊണ്ടിരുന്നത്. സിനിമാ സ്റ്റൈല്‍ സൗഹൃദങ്ങളൊന്നും സുകുമാരനുണ്ടായിരുന്നില്ല.

ഗുസ്‌തി ചെയ്യാന്‍ വരുന്നയാളിന്റെ മനോഭാവത്തിലാണ് സുകുമാരന്‍ ഡബ്ബിംഗ് തിയേറ്ററിലേക്ക് വരുന്നത്. ആദ്യം ഷര്‍ട്ടൂരി മാറ്റിയിടും. എന്നിട്ട് കസേരയില്‍ ഇരുന്നാല്‍ ഡബ്ബിംഗ് തീര്‍ത്തേ പുള്ളി എഴുന്നേല്‍ക്കുകയുള്ളൂ. മലയാളസിനിമയില്‍ ഏറ്റവും വേഗതയില്‍ ഡബ്ബ് ചെയ്യുന്ന അഞ്ചുപേരെ എടുത്താല്‍ അതില്‍ ഒരാള്‍ സുകുമാരനായിരിക്കും. പൃഥ്വിരാജിനും ആ ക്വാളിറ്റി കിട്ടിയിരിക്കുന്നത് അച്ഛനില്‍ നിന്നാണ്. വിടുവാ പറയുന്ന സ്വഭാവം സുകുമാരന് ഉണ്ടായിരുന്നില്ല’.

Share
Leave a Comment