GeneralLatest NewsMollywood

‘കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം, വെളുത്ത നടി എത്ര കഷ്ടപ്പെടുന്നുണ്ടല്ലേ’

ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച്‌ കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു...

സവര്‍ണ്ണ ബിംബങ്ങളെ പിന്തുടരുന്ന മലയാള സിനിമയ്ക്ക് കറുത്ത നിറത്തിലുള്ള നായികമാരോടുള്ള താല്‍പ്പര്യക്കുറവ് പലപ്പോഴും ചര്ച്ച ആയിട്ടുണ്ട്. അത്തരത്തില്‍ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് നടന്‍ ഹരീഷ് പേരടി.

മുന്‍കാല സംവിധായകര്‍ കറുത്ത നിറത്തിന് തങ്ങളുടെ ടീനേജ് മനസ്സില്‍ നായികാ സങ്കല്‍പമുണ്ടാക്കിയിരുന്നു. ഭരതന്‍, പത്മരാജന്‍, കെ.ജി ജോര്‍ജ്ജ് എന്നിവരുടെ സിനിമകളില്‍ അഭിനയിച്ച നടി സൂര്യയെക്കുറിച്ച്‌ എടുത്തു പറഞ്ഞുകൊണ്ടാണ് കുറിപ്പ്. എന്നാല്‍ ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടേണ്ട അവസ്ഥയാണെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സില്‍ നായികാ സങ്കല്‍പമുണ്ടാക്കിയ സംവിധായകന്‍…പിന്നിട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്ബോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരന്‍ …അന്നത്തെ കാമുകന്‍മാര്‍ക്ക് കാമുകി ഒരു ഭരതന്‍ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു…സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളര്‍ന്ന് ആദാമിന്റെ വാരിയെല്ലില്‍ എത്തുമ്ബോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു..ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച്‌ കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു…

ഇപ്പോള്‍ കറുത്ത നായകന്റെ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണ്..വെളുത്ത നായകന്‍ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാന്‍ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്…അയ്യപ്പന്‍ നായരുടെ ഭാര്യ കറുത്തവളാവന്‍ പോലും ഒരു കാരണമുണ്ട് ..അയാള്‍ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ … ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം…നമ്മുടെ വെളുത്ത നടി നടന്‍മാര്‍ നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട്ല്ലേ ?…

shortlink

Related Articles

Post Your Comments


Back to top button