GeneralKollywoodLatest News

ജ്യോല്‍സ്യന്റെ നിര്‍ദേശപ്രകാരം കുംഭകോണത്തുള്ള തിരുനാഗേശ്വരം ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഒരുങ്ങി താരങ്ങള്‍!! നയന്‍താര വിഘ്‌നേഷ് വിവാഹം ഉടന്‍

ഇരുവരും കുംഭകോണത്തുള്ള തിരുനാഗേശ്വരം ക്ഷേത്രം കൂടി സന്ദര്‍ശിക്കുന്നതോടെ വിവാഹതീയതി

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണ്. ഇരുവരും ഉടന്‍ വിവാഹിതരാവുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇരുവരുടെയും വിവാഹത്തെ കുറിച്ച്‌ പുതിയ വിവരങ്ങള്‍ പുറത്തു വരുകയാണ്.

ലോക്ഡൗണിന് മുന്‍പ് നയന്‍താരയും വിഘ്നേഷും ഒട്ടേറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ ൈവറലായിരുന്നു. എന്നാല്‍ ഇത് വിവാഹത്തിനു മുന്നോടിയായി ജ്യോല്‍സ്യന്റെ നിര്‍ദേശപ്രകാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും കുംഭകോണത്തുള്ള തിരുനാഗേശ്വരം ക്ഷേത്രം കൂടി സന്ദര്‍ശിക്കുന്നതോടെ വിവാഹതീയതി പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. .

shortlink

Related Articles

Post Your Comments


Back to top button