BollywoodGeneralLatest News

എട്ട് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടു തവണ വെടിയൊച്ച കേട്ടു, നടി കങ്കണയെ അപായപ്പെടുത്താന്‍ ശ്രമമോ? പൊലീസ് പട്രോളിംഗ് ശക്തമാക്കി

രാത്രി 11.30 ഓടെ പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു. ആദ്യം പടക്കമാണെന്നാണ് കരുതിയത്.

തന്റെ വീടിനു സമീപം വെടിയൊച്ച കേട്ടതായി ബോളിവുഡ് നടി കങ്കണ റണൗട്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മണാലിയിലെ വീടിനു സമീപമാണ് വെടിയൊച്ച കേട്ടതെന്ന് കങ്കണ പറയുന്നു.

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താനടുത്തിടെ നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന സംശയത്തിലാണ് താരം. ” രാത്രി 11.30 ഓടെ പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു. ആദ്യം പടക്കമാണെന്നാണ് കരുതിയത്. വീണ്ടും ഒരിക്കല്‍ കൂടി ശബ്ദം കേട്ടു. അത് ഒരു വെടിവയ്പ്പ് പോലെ തോന്നിയതിനാല്‍ ഞാന്‍ അല്‍പ്പം പരിഭ്രാന്തയായി. ഉടന്‍ തന്നെ സെക്യൂരിറ്റിയെ വിളിച്ചു. വീണ്ടും കേള്‍ക്കുകയാണെങ്കില്‍ നോക്കാന്‍ പറഞ്ഞു- കങ്കണ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇതിടൊപ്പം ബുള്ളറ്റിന്റെ ശബ്ദവും കേട്ടതായി പറഞ്ഞ താരം എട്ട് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടു തവണയാണ് വെടിയൊച്ച കേട്ടതെന്നും വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button