GeneralLatest NewsMollywood

‘കമ്മീഷണറോ, ഏകലവ്യനോ എന്തിന് എന്റെ ഒരു സിനിമപോലും ശങ്കര്‍ കണ്ടിട്ടില്ല; ഐയിലേക്ക് ക്ഷണിച്ചത് എങ്ങനെയെന്നു തുറന്നു പറഞ്ഞ് സുരേഷ് ​ഗോപി

ഡോ. വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സുരഷ് ഗോപി അവതരിപ്പിച്ചത്.

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ​ഗോപി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. അഖില്‍ സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മൂന്നാം വരവ് ​ഗംഭീരമാക്കിയ താരത്തിന്റെ പുതിയ ചിത്രം നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ ആണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികച്ച പ്രകടനം കാഴ്ചവച്ച സുരേഷ് ഗോപി വിക്രമിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐയില്‍ വില്ലന്‍ വേഷത്തില്‍ എത്തി കയ്യടി നേടിയിരുന്നു. എന്നാല്‍ തന്റെ സിനിമകള്‍ കണ്ടല്ല സംവിധായകന്‍ ശങ്കര്‍ ഐയിലേക്ക് ക്ഷണിച്ചത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

‘കമ്മീഷണറോ, ഏകലവ്യനോ ഒന്നും ശങ്കര്‍ കണ്ടിരുന്നില്ല. കോടീശ്വരന്‍ പരിപാടി കണ്ടാണ് തമിഴ് ചിത്രമായ ഐയിലേക്ക് അഭിനയിക്കാന്‍ വിളിച്ചത്.’-സുരേഷ് ഗോപി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

വിക്രം നായകനായി എത്തിയ ചിത്രം 2015 ലാണ് റിലീസ് ചെയ്തത്. ഡോ. വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സുരഷ് ഗോപി അവതരിപ്പിച്ചത്. ചിത്രത്തിലെ ‘അതുക്കും മേലെ’ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഐ’യ്ക്കു ശേഷം 2019ല്‍ തമിഴരസനിലും താരം വേഷമിട്ടു.

shortlink

Related Articles

Post Your Comments


Back to top button