CinemaGeneralMollywoodNEWS

താന്‍ കൊണ്ടുവന്ന നായികമാരില്‍ ഏറ്റവും മികച്ച നായികയെക്കുറിച്ച് ബാലചന്ദ്ര മേനോന്‍ സംസാരിക്കുന്നു

ആദ്യം വന്ന അവസ്ഥ വച്ച് നോക്കുമ്പോള്‍ ഇത്രയും പേരുടെ കൂട്ടത്തില്‍ പല ആംഗിളിലെ പറയാന്‍ കഴിയൂ

ആനി, ശോഭന, പാര്‍വതി, നന്ദിനി, ലിസ്സി തുടങ്ങിയ നിരവധി നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ സംവിധായകനാണ് ബാലചചന്ദ്ര മേനോന്‍. ഇത്രത്തോളം നായികമാരെ  പരിചയപ്പെടുത്തിയ മറ്റൊരു സംവിധായകന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയുണ്ടാകില്ല. താന്‍ കൊണ്ട് വന്നതില്‍ ഏറ്റവും ബെറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നതിന് ഉത്തരം നല്‍കുകയാണ് ബാലചന്ദ്ര മേനോന്‍.

“ഞാന്‍ കൊണ്ട് വന്ന നായികമാരെ താരതമ്യം ചെയ്യണമെങ്കില്‍ ഇവരുടെ എല്ലാ സിനിമയും ഞാന്‍ കാണണം, അങ്ങനെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ ആദ്യം വന്ന അവസ്ഥ ചോദിക്കുകയാണെങ്കില്‍ എനിക്ക് ഉത്തരം പറയാന്‍ കഴിയും. ആദ്യം വന്ന അവസ്ഥ വച്ച് നോക്കുമ്പോള്‍ ഇത്രയും പേരുടെ കൂട്ടത്തില്‍ പല ആംഗിളിലെ പറയാന്‍ കഴിയൂ, അതില്‍ എല്ലാവര്‍ക്കും പ്ലസും മൈനസും ഉണ്ടായിരുന്നു. ഞാന്‍ ഇവരെയൊക്കെ കൊണ്ട് വന്നു എന്ന ഉത്തരവാദിത്വം മാത്രമേ എനിക്കുള്ളൂ. ഇത് കഴിഞ്ഞു ഇവര്‍ എവിടെയല്ലാമോ പോയി എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുണ്ട്. ഇത് എല്ലാം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് ഇതില്‍ ഏതാണ് ബെസ്റ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ ഫസ്റ്റ് എക്സിപീരിയന്‍സ് എന്ന നിലയില്‍ ഒരുപാടു ഗുണങ്ങള്‍ ഒരുപാട് പേരില്‍ വേറിട്ട്‌ വേറിട്ട്‌ നില്‍ക്കുകയാണ്”.ബാലചന്ദ്ര മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button