CinemaGeneralLatest NewsNEWS

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’യുടെ പുതിയ പോസ്റ്റര്‍ കാണാം

ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്ബന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം

വമ്പൻ ഹിറ്റായ ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചുരുളി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചെമ്ബന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനോയ് തോമസിന്‍റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. എഡിറ്റിംഗ് ദീപു ജോസഫ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. അനിമേഷന്‍ ഡയറക്ടര്‍ ബലറാം ജെ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്ബന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button