GeneralLatest NewsTollywood

സംവിധായകന്‍ സുജീത്ത് വിവാഹിതനായി

പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുജീത്ത്.

പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ സുജീത്ത് വിവാഹിതനായി. ദന്തഡോക്ടറായ പ്രവാളികയാണ് വധു. ഹെെദരാബാദില്‍ വച്ച് നടന്ന ലളിതമായ വിവാഹചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.

പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുജീത്ത്. ഷര്‍വാനന്ദിനെ നായകനാക്കി 2014 ല്‍ ഒരുക്കിയ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവിയെ നായകനാക്കി ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലാണ് സുജീത്ത്.

shortlink

Related Articles

Post Your Comments


Back to top button