GeneralLatest NewsMollywood

വീട്ടില്‍ കുഴഞ്ഞു വീണ നിര്‍മാതാവ് ഷെറീഫ് കൊട്ടാരക്കര അന്തരിച്ചു

കടല്‍ക്കാറ്റ്, ലൗലി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.

മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവും വിതരണക്കാരനുമായ ഷെറീഫ് കൊട്ടാരക്കര അന്തരിച്ചു. 76 വയസായിരുന്നു. കീര്‍ത്തി ന​ഗറിലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കടല്‍ക്കാറ്റ്, ലൗലി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. നൂറോളം ചിത്രങ്ങള്‍ വിതരണം ചെയ്തു. ഫിലിം ചെംബര്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ച ഇദ്ദേഹം ഇടക്കാലത്ത് ​ഗീത എന്ന പത്രവും നടത്തിയിരുന്നു. ഷരീഫയാണ് ഭാര്യ. ഷാജഹാന്‍, ഷൈല എന്നിവര്‍ മക്കളാണ്.

Related Articles

Post Your Comments


Back to top button