BollywoodGeneralLatest News

നിന്നിലും നല്ല, അര്‍പ്പണബോധമുള്ള ഒരു സഹോദരനെ ആവശ്യപ്പെടാനില്ല, വേഗം വീട്ടിലേക്ക്‌ വാ; രക്ഷാബന്ധന്‍ ദിനത്തില്‍ അഭിഷേകിനോട് സഹോദരി

അഭിഷേക് ആശുപത്രിയില്‍ തുടരുന്നതിലുള്ള സങ്കടം പങ്കുവയ്ക്കുകയാണ് സഹോദരി

ഇരുപതില്‍ അധികം ദിവസത്തെ ആശുപത്രി ജീവിതത്തിനു ശേഷം കോവിഡ് പരിശോധനഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്‍. മരുമകള്‍ ഐശ്യര്യയും ആരാധ്യയും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അഭിഷേക് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

അഭിഷേക് ആശുപത്രിയില്‍ തുടരുന്നതിലുള്ള സങ്കടം പങ്കുവയ്ക്കുകയാണ് സഹോദരി ശ്വേത ബച്ചന്‍. രക്ഷാബന്ധന്‍ ദിനത്തില്‍ തങ്ങളുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയസഹോദരന് ആശംസ നേരുകയാണ് ശ്വേത. ഒപ്പം എത്രയും പെട്ടെന്ന് തിരികെ വീട്ടിലെത്തൂ എന്നും ശ്വേത കുറിക്കുന്നു. “നിന്നിലും നല്ല, അര്‍പ്പണബോധമുള്ള ഒരു സഹോദരനെ ആവശ്യപ്പെടാനില്ല. നിന്റെ പ്രഭാഷണങ്ങള്‍ നഷ്ടമായി തുടങ്ങിയിട്ട് ഏറെ ദിവസങ്ങളാവുന്നു. വേഗം സുഖം പ്രാപിക്കൂ, വീട്ടിലേക്ക് മടങ്ങിവരൂ,” ശ്വേത കുറിക്കുന്നു.

Related Articles

Post Your Comments


Back to top button