CinemaGeneralMollywoodNEWS

താലിമാല വരെ വില്‍ക്കേണ്ടി വന്നു: എല്ലാം വലിയ പരാജയം, സാമ്പത്തിക നഷ്ടമുണ്ടാക്കിയ പരാജയ സിനിമകള്‍ ഏതെന്ന് തുറന്നു പറഞ്ഞു കെപിഎസി ലളിത

വളരെ ലോ ബജറ്റില്‍ തന്നെയാണ് സിനിമകള്‍ നിര്‍മ്മിച്ചത്

മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന്‍ സംവിധായകനെന്ന നിലയില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ ഭരതന് സിനിമകള്‍ വാണിജ്യപരമായി നഷ്ടമുണ്ടാക്കിയിരുന്നു. ക്ലാസ് ചിത്രത്തിനൊപ്പം വാണിജ്യ വിജയത്തിനും പ്രാധാന്യം നല്‍കി കൊണ്ട് ഭരതന്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളാണ്‌ ബോക്സ് ഓഫീസില്‍ അക്കാലത്ത് വലിയ പരാജയം നേരിട്ടതെന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും നടിയുമായ കെപിഎസി ലളിത പങ്കുവയ്ക്കുന്നു. ‘ആരവ’വും, ‘ചാട്ട’യും ‘ദേവരാഗ’വും ശുഭാപ്തി വിശ്വാസത്തോടെ ചെയ്ത സിനിമകള്‍ ആയിരുന്നുവെന്നും എന്നാല്‍ വലിയ പരാജയം സൃഷ്ടിച്ചത് സാമ്പത്തികമായി പോലും തങ്ങളെ ഉലച്ച് കളഞ്ഞെന്ന് തുറന്നു പറയുകയാണ് കെപിഎസി ലളിത. താലിമാല പോലും വില്‍ക്കേണ്ടി വന്ന അവസ്ഥയായിരുന്നു അതെന്നും കെപിഎസി ലളിത ഓര്‍മ്മിക്കുന്നു.

“സിനിമകള്‍ നിര്‍മ്മിച്ചത് സാമ്പത്തിക അച്ചടക്കമില്ലായ്മയോടെ ഒന്നും അല്ലായിരുന്നു. വളരെ ലോ ബജറ്റില്‍ തന്നെയാണ് സിനിമകള്‍ നിര്‍മ്മിച്ചത്, ഹിറ്റാകും എന്ന് പറഞ്ഞു ചെയ്ത സിനിമകള്‍ തന്നെയായിരുന്നു. ആ വിശ്വാസം അത്രത്തോളം ഉറപ്പിച്ചിരുന്നു, അത് ആരവത്തിന് ഉണ്ടായിരുന്നു ചാട്ടയ്ക്ക് ഉണ്ടായിരുന്നു, അത് പോലെ ദേവരാഗവും ഹിറ്റ് ആകുമെന്ന് കരുതിയിരുന്നു, ഇത് മൂന്നും വലിയ പരാജയമായി, സാമ്പത്തികമായി ഇത് വല്ലാതെ ബാധിച്ചു   താലിമാല വരെ വില്‍ക്കുകയും ചെയ്തു”. കെപിഎസി ലളിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button