GeneralLatest NewsMollywood

ആര്‍എസ് എസ് കരമന ശിബിരം ഉദ്ഘാടനം ചെയതത് സുകുമാരന്‍, പൂജപ്പുര ശാഖയിലെ സ്വയം സേവകരായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും; പി ശ്രീകുമാര്‍ പറയുന്നു

കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോല്‍ ലഭിച്ച ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി ആര്‍എസ്‌എസ് ബന്ധത്തി്‌ന് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല.

താരങ്ങളുടെ രാഷ്ട്രീയം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ ആര്‍എസ്എസ് ബന്ധമാണ്. നടന്‍ സുകുമാരന്‍ ആര്‍ എസ് എസ് അനുഭാവി ആയിരുന്നുവെന്ന് ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍. ആര്‍എസ്‌എസിനെ അറിഞ്ഞ് അതിലേക്ക് എത്തിയവരുടെ നിര നീണ്ടതാണ്. അതില്‍ ഒരാളാണ് നടന്‍ സുകുമാരന്‍ എന്നു മറ്റ് ചിന്താഗതിയില്‍ നിന്ന് ആര്‍എസ്‌എസിലേക്ക് എത്തിയവരെകുറിച്ച്‌ എഴുതിയ ലേഖനത്തില്‍ പി ശ്രീകുമാര്‍ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ” ആര്‍എസ്‌എസിനെ അറിഞ്ഞ് അതിലേക്ക് എത്തിയവരുടെ നിര നീണ്ടതാണ്. അതില്‍ ഒരാളാണ് നടന്‍ സുകുമാരന്‍. കോളേജ് അധ്യാപകനായിരിക്കെ സിനിമയില്‍ വന്ന് നായക പദവിയിലേക്കുയര്‍ന്ന സുകുമാരന്‍ ആര്‍എസ്‌എസ് ആയിരുന്നില്ല. പക്ഷേ പൂജപ്പുരയില്‍ വീടിനടുത്തുള്ള ആര്‍എസ്‌എസ് ശാഖയിലേക്ക് സുകുമാരന്‍, മക്കളെ നിര്‍ബന്ധപൂര്‍വം പറഞ്ഞു വിട്ടിരുന്നത് സംഘത്തെ അടുത്തറിഞ്ഞതിനാലാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോല്‍ ലഭിച്ച ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി ആര്‍എസ്‌എസ് ബന്ധത്തി്‌ന് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല.ആര്‍എസ്‌എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്യാന്‍ സുകുമാരന്‍ തയ്യാറായത് ആര്‍എസ്‌എസിനെ അടുത്തറിഞ്ഞിട്ടു തന്നെ. ആര്‍എസ് എസ് കരമന ശിബിരം ഉദ്ഘാടനം ചെയതത് അദ്ദേഹമാണ്.

മക്കള്‍ ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലാണ് മുടങ്ങാത്ത വന്നിരുന്നത്.ശാഖാ കാര്യക്രമങ്ങളില്‍ രണ്ടുപേരും സജീവമായിരുന്നുവെന്ന് അന്ന മണ്ഡല്‍ കാര്യവാഹ് ആയിരുന്ന തിരുമല വേണു ജന്മഭൂമിയോട് പറഞ്ഞു. സുകുമാരന്‍ മക്കളെ കാറില്‍ കൊണ്ടുവന്ന് ശാഖയില്‍ വിട്ട സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് ഇരുവരും സിനിമയില്‍ എത്തി. ഉറച്ച നിലപാടുള്ള സിനിമയിലെ വേറിട്ട ശബ്ദങ്ങളാണ് ഇരുവരും.”

shortlink

Related Articles

Post Your Comments


Back to top button