GeneralLatest NewsMollywood

രാമരാജ്യം വെറുപ്പിന്‍റെയും അധികാരത്തിന്‍റെയും ഇടമാണ്; വിമര്‍ശനവുമായി നടി രേവതി സമ്ബത്ത്

രാമന്‍ 'ഉത്തമപുരുഷന്‍' ആയി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്‍്റെ തുടര്‍ച്ചയാണ്, ഐതിഹ്യത്തിന്‍്റേതല്ല.

ഇന്നു രാജ്യം ഉറ്റുനോക്കിയ ഒന്നായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തിനു പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്. രാമക്ഷേത്ര നിര്‍മ്മാണത്തിനെ പിന്തുണച്ചും അല്ലാതെയും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്. ഈ സമയത്ത് നടി രേവതി സമ്ബത്ത് പങ്ക് വച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനു ഇടയാക്കുകയാണ്.

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നത്. രാമന്‍ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്ബോള്‍ ഭയമുണ്ടെന്നു താരം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

രേവതിയുടെ വാക്കുകള്‍ ഇങ്ങനെ…

”ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നത്. രാമന്‍ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്ബോള്‍ ഭയമുണ്ട് .

രാമരാജ്യം വെറുപ്പിന്‍്റെയും അധികാരത്തിന്‍്റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വര്‍ഗീയവാദികള്‍ കരുതുന്നു, എന്നാലങ്ങനെ അല്ല കാരണം കാലം വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും. ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ട്!! ചരിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞുനോക്കിയാല്‍ മനസിലാകും.

രാമന്‍ ‘ഉത്തമപുരുഷന്‍’ ആയി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്‍്റെ തുടര്‍ച്ചയാണ്, ഐതിഹ്യത്തിന്‍്റേതല്ല. മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാന്‍ ആവില്ല.”

shortlink

Related Articles

Post Your Comments


Back to top button