CinemaGeneralMollywoodNEWS

താരങ്ങള്‍ നിയന്ത്രിക്കുന്ന മലയാള സിനിമ ദോഷകരം: ഹരിഹരന്‍

ഒരു ഫ്ലൈറ്റ് നിയന്ത്രിക്കുന്നത് പൈലറ്റ് ആണല്ലോ അത് നിയന്ത്രിക്കാന്‍ അയാള്‍ക്ക് അറിയില്ല എങ്കില്‍ എവിടെ എങ്കിലും പോയി ആക്സിഡന്റ് ആകും

സംവിധായകരുടെ കയ്യില്‍ നിന്ന് താരങ്ങളുടെ നിയന്ത്രണത്തിലേക്ക് സിനിമ പോകുന്നത് ഒരിക്കലും സിനിമയെ ഗുണകരമായി ബാധിക്കുന്ന ഒന്നല്ലെന്ന് തുറന്നു പറയുകയാണ്‌ സംവിധായകന്‍ ഹരിഹരന്‍ സിനിമയിലെ എല്ലാ മേഖലയും ശ്രദ്ധിച്ച് അതിന്റെ ഫൈനല്‍ ഷേപ്പ് ഉണ്ടാക്കുന്നത് സംവിധായകന്‍ ആണെന്നും ഒരു സിനിമയുടെ ഏറ്റവും വലിയ വ്യക്തി അതിന്റെ സംവിധായകന്‍ ആണെന്നും തുറന്നു പറയുകയാണ് ഹരിഹരന്‍.താരങ്ങളെ ഒരിക്കലും നിഷേധിക്കുന്നില്ലെന്നും സിനിമയ്ക്ക് അനിവാര്യമായവര്‍ തന്നെയാണ് താരങ്ങളുടെ പട്ടികയില്‍പ്പെട്ട നടന്മാരെന്നും ഹരിഹരന്‍ വ്യക്തമാക്കുന്നു.

ഹരിഹരന്റെ വാക്കുകള്‍

‘സംവിധായകന്റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ പോകുന്നത് സിനിമയെ ഒരിക്കലും ഗുണപരമായി ബാധിക്കില്ല. അത് ദോഷകരമായിട്ടേ ബാധിക്കൂ സംവിധായകന്‍ എന്ന് പറയുന്നത് ക്യാപ്റ്റന്‍ ഓഫ് ഷിപ്പ് ആണ്. ഒരു ഫ്ലൈറ്റ് നിയന്ത്രിക്കുന്നത് പൈലറ്റ് ആണല്ലോ അത് നിയന്ത്രിക്കാന്‍ അയാള്‍ക്ക് അറിയില്ല എങ്കില്‍ എവിടെ എങ്കിലും പോയി ആക്സിഡന്റ് ആകും. അത് പോലെയാണ് സിനിമയും. മറ്റുള്ളവര്‍ സിനിമയില്‍ ഓരോ പാര്‍ട്ട് ചെയ്യുന്നുവെന്നേയുള്ളൂ. സംഗീത സംവിധായകന്‍ അയാളുടെ ജോലി ചെയ്യുന്നു. ക്യാമറമാന്‍ അയാളുടെ ജോലി ചെയ്യുന്നു. നടന്മാര്‍ അഭിനയിച്ചു കഴിഞ്ഞാല്‍ അവരുടെ ജോലി ചെയ്യുന്നു. ഇതിനെല്ലാം ഫൈനല്‍ ഷേപ്പ് ഉണ്ടാക്കുന്നത് സംവിധായകനാണ്. എന്ന് കരുതി താരങ്ങളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. അവരും സിനിമയ്ക്ക് അനിവാര്യമാണ്’. ഹരിഹരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button