CinemaGeneralMollywoodNEWS

നായകനായ ആദ്യ സിനിമ എന്നെ രക്ഷിച്ചു, തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഇടിച്ചു കയറി : ചരിത്ര വിജയമായ സിനിമയുടെ ചരിത്രം പറഞ്ഞു ജഗദീഷ്

ആദ്യത്തെ ചിത്രം നൂറ് ദിവസം ഓടിയത് കൊണ്ട് എനിക്ക് പിന്നെ നാല്‍പ്പത് സിനിമകളില്‍ നായകനായി അഭിനയിക്കാന്‍ സാധിച്ചു

മലയാളത്തില്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ജയറാമുമൊക്കെ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ജഗദീഷ് എന്ന നായകന്റെ വരവ്,ഹീറോയായി മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയില്‍ നിന്നും മാറി ചിന്തിക്കാന്‍ കഴിയാത്ത മലയാള സിനിമ ജഗദീഷ് എന്ന നായകനെ മിമിക്സ് പരേഡ് എന്ന സിനിമയിലൂടെ ധൈര്യപൂര്‍വ്വം പ്രതിഷ്ഠിക്കുകയായിരുന്നു. തനിക്ക് നായകനായി തുടരെ തുടരെ സിനിമകള്‍ ലഭിക്കാന്‍ കാരണം ‘മിമിക്സ് പരേഡ്’ എന്ന സിനിമയുടെ വലിയ വിജയം ആണെന്നും, ആ സിനിമ പരാജയമായിരുന്നേല്‍ പ്രേക്ഷകര്‍ ജഗദീഷ് എന്ന നായക നടനെ കാണില്ലായിരുന്നുവെന്നും ജഗദീഷ് തുറന്നു പറയുന്നു.

‘ഞാന്‍ ഒരിക്കലും എന്നെ നായകനായി കണ്ടിട്ടില്ല, ഒരു പ്രത്യേക സാഹചര്യത്തിലാണ് ഞാന്‍ നായകനായത്. ‘മിമിക്സ് പരേഡ്’ എന്ന ചിത്രത്തിലൂടെ ആ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് കൊണ്ടാണ് ഞാന്‍ ഹീറോയായത്, ആ സിനിമയുടെ വിജയമാണ് എനിക്ക് തുടര്‍ന്നും നായക വേഷങ്ങള്‍ കിട്ടാന്‍ കാരണമായാത്, അതൊരു പരാജയ ചിത്രമായിരുന്നുവെങ്കില്‍ ഞാന്‍ പിന്നീട് നായകനാകുമായിരുന്നില്ല. ആദ്യത്തെ ചിത്രം നൂറ് ദിവസം ഓടിയത് കൊണ്ട് എനിക്ക് പിന്നെ നാല്‍പ്പത് സിനിമകളില്‍ നായകനായി അഭിനയിക്കാന്‍ സാധിച്ചു. അപ്പോഴും എനിക്ക് അറിയാമായിരുന്നു ഒരു നായകന് വേണ്ട ശൈലി ആയിരുന്നില്ല എനിക്കെന്ന്’- ജഗദീഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button