GeneralLatest NewsMollywood

രാക്ഷസി’ക്കു ‘പണി’ കൊടുത്തത് ഒരു പ്രമുഖ താരത്തിന്റെ ആരാധകര്‍!!

ആ ട്രോൾ വിഡിയോ യുവതി സ്വന്തം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു

കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായ ഒന്നാണ് രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റില്ലാതെ കറങ്ങിയ യുവതിയ്ക്ക് മോട്ടോർ വാഹന വകുപ്പ് വീട്ടിലെത്തി പിഴ
ചുമത്തിയത്. എന്നാൽ, പെൺകുട്ടിക്ക് ‘പണി’ കൊടുത്തത് ഒരു പ്രമുഖ താരത്തിന്റെ ആരാധകരാണെന്നു വ്യക്തമാക്കുന്ന ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍
സജീവമാകുന്നുണ്ട്.

‘നമ്മൾ’ എന്ന ചിത്രത്തിലെ ‘രാക്ഷസി’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ സ്റ്റൈൽ ആയി ബൈക്ക് ഓടിച്ചു പോകുന്ന യുവതിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍
വൈറല്‍ ആയിരുന്നു. ഇതിനു പിന്നാലെ ഫാൻ ഫൈറ്റ് ക്ലബിലെ ട്രോളന്മാർ ഒരു പ്രമുഖ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള മറ്റൊരു വിഡിയോ പുറത്തിറക്കി. ആ
ട്രോൾ വിഡിയോ യുവതി സ്വന്തം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ, താരത്തിന്റെ ആരാധകർ യുവതിയ്ക്കെതിരെ അസഭ്യവർഷവും ഭീഷണികളുമായി
രംഗത്തെത്തി. ഇതാണ് ഇപ്പോള്‍ പെൺകുട്ടിയെ വെട്ടിലാക്കിയത്.

shortlink

Post Your Comments


Back to top button