GeneralLatest NewsMollywood

ഹെല്‍മറ്റില്ലാതെ ബുള്ളറ്റില്‍ കറങ്ങി നടി മറീന; ശേഷം പൊലീസ് വണ്ടിയില്‍ സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു!!

കേരള പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ട്, മാസ്‌ക്ക് ധരിക്കാതെ വണ്ടി ഒടിച്ചത് ശരിയായില്ല

‘നമ്മള്‍’ സിനിമയിലെ ‘രാക്ഷസി’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചു പോകുന്ന യുവതിയുടെ വീഡിയോ വൈറല്‍ ആയതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് വീട്ടില്‍ എത്തി പിഴ ചുമത്തിയത് വിവാദമായിരുന്നു. അതിനു പിന്നാലെ ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റില്‍ കറങ്ങുന്ന ചിത്രങ്ങള്‍ പങ്കുവച്ച്‌ നടിയും മോഡലുമായ മറീന മൈക്കിള്‍ കുരിശിങ്കല്‍.

ഒരു പാലത്തിന് മുകളിലൂടെ റൈഡര്‍ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്‌സും ധരിച്ച്‌ സ്‌റ്റൈലിഷ് ലുക്കിലാണ് മറീനയുടെ ബുള്ളറ്റ് റൈഡ്. തന്റെ പിന്നാലെ പാഞ്ഞു വരുന്ന കേരള പൊലീസിന്റെ ജീപ്പും ചിത്രങ്ങളിലുണ്ട്.

“ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു.” എന്ന രസകരമായ ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.
കേരള പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ട്, മാസ്‌ക്ക് ധരിക്കാതെ വണ്ടി ഒടിച്ചത് ശരിയായില്ല എന്ന കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button