BollywoodGeneralLatest News

അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം : നടി ഉര്‍വശി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്

നടി മൗനി റോയി, ടിവി താരം പ്രിന്‍സ് നരൂല എന്നിവര്‍ക്കും കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

മോഡലിംഗില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയില്‍ പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ട്, നടിമാരായ ഉര്‍വശി റൂട്ടേല, ഇഷ ഗുപ്ത തുടങ്ങിയവര്‍ക്ക് കേന്ദ്ര വനിതാ കമ്മീഷന്റെ നോട്ടീസ്.

ഐഎംജി വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിനും ഇതിന്റെ മേധാവി സണ്ണി വര്‍മ്മയ്ക്കുമെതിരെ ലൈംഗിക ചൂഷണം, ബ്ലാക്ക്‌മെയില്‍ എന്നിവ ആരോപിച്ച്‌ യുവതികള്‍ നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ ഐഎംജി വെഞ്ചേഴ്‌സിനോട് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ എത്തിയിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് ഐഎംജി വെഞ്ചേഴ്‌സിനെ പ്രമോട്ട് ചെയ്യുന്ന താരങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ ദേശീയ വനിതാ കമ്മീഷന്‍ തീരുമാനിച്ചത്. നടി മൗനി റോയി, ടിവി താരം പ്രിന്‍സ് നരൂല എന്നിവര്‍ക്കും കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഓഗസ്റ്റ് 16 ന് ഹാജരാകണമെന്നാണ് വനിതാ കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button