BollywoodGeneralLatest News

“കവിത എന്റെ പിതാവിന്റെ അല്ല”; ക്ഷമാപണവുമായി ബച്ചന്‍

ഇത് കവി പ്രസൂണ്‍ ജോഷിയുടേതാണെന്നും തനിക്ക് പറ്റിയതാണെന്നും ബച്ചന്‍ ക്ഷമാപണവും നടത്തി

പിതാവിന്‍റെ രചന എന്ന് പറഞ്ഞ് സമൂഹമാദ്ധ്യമത്തില്‍ പങ്ക് വച്ച കവിതയില്‍ പിഴവ് വന്നതില്‍ ക്ഷമാപണവുമായി അമിതാഭ് ബച്ചന്‍. കവിത തന്റെ അച്ചന്റെത് അല്ലെന്നും മറ്റൊരു വ്യക്തിയുടെതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ക്ഷമ ചോദിച്ച്‌ ബച്ചന്‍ എത്തിയത്. ഹിന്ദി കവിയും തന്റെ പിതാവുമായ ഹരിവന്‍ഷ് റായ് ബച്ചന്‍റെ കവിതകള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം താരം തന്റെ പിതാവ് ഹരിവാന്‍ഷ് റായ് ബച്ചന്‍ എഴുതിയതെന്ന ല്‍ ‘ അകലേപന്‍ കാ ബല്‍ പെഹ്ച്ചാന്‍ ‘ എന്ന കവിത അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് കവി പ്രസൂണ്‍ ജോഷിയുടേതാണെന്നും തനിക്ക് പറ്റിയതാണെന്നും ബച്ചന്‍ ക്ഷമാപണവും നടത്തി.

തെറ്റു തിരുത്തല്‍ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ അദ്ദേഹം കുറിച്ചതിങ്ങനെ…. “കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവെച്ച കവിത എന്റെ പിതാവ്ഹരിവന്‍ഷ് റായ് ബച്ചന്റേതല്ല. അത് പ്രസൂണ്‍ ജോഷിയുടെ കവിതയാണ്. എനിക്ക് തെറ്റുപറ്റിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.”

shortlink

Related Articles

Post Your Comments


Back to top button