GeneralLatest NewsMollywood

ചായയുടെയും ചോറിന്റെയും ഇടവേളയില്‍ ഒരു മാസ് പടം പോലെ ദുരന്തങ്ങളുടെ ന്യൂസും വിഷ്വലും കണ്ട് ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും ഫാന്‍ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ്!

അവരെ കണ്ട് ആവേശപ്പെട്ടാല്‍ മാത്രം പോരാ, 'എന്റെ വീട്, എന്റെ ആരോഗ്യം, എന്റെ സ്വത്ത്.' ഈ അവനവന്‍ വിചാരങ്ങളില്‍ ചെറിയ മാറ്റം വരുത്താനും ഈ മനുഷ്യരെ കണ്ട് ശീലിക്കണം!

അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും, എക്‌സ്‌ക്ലൂസീവ് വിഷ്വലുകളും വീട്ടില്‍ ഇരുന്നു കണ്ടിട്ട്, ദുരന്തത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും പേരില്‍ മതവും പ്രാദേശികവാദവും പറഞ്ഞുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ഗായിക സിതാര കൃഷ്ണകുമാര്‍. പ്രളയകാലത്തും ദുരന്തത്തിലും ഓടിയെത്തിയവര്‍ ഒരേതരം പച്ചമനുഷ്യരാണെന്ന് സിതാര ഫെയ്‌സ്ബുക്കില്‍പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സിതാര കൃഷ്ണകുമാറിന്റെ കുറിപ്പ്:

പ്രളയകാലത്ത് തെക്കന്‍ ജില്ലകളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും വൊളണ്ടിയര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കൊച്ചിയിലെയും തിരുവനന്തപുരത്തെയും പിള്ളേരും കഴിഞ്ഞ വര്‍ഷം മഴക്കെടുതിക്കാലത്ത് കൈമെയ് മറന്നു മണ്ണിലേക്കും മഴയിലേക്കും ഇറങ്ങിയ വയനാട്ടിലെയും നിലമ്ബൂരെയും ഇടുക്കിയിലെയും ആളുകളും ഇന്നലെ കൊണ്ടോട്ടിയില്‍ അവനവന്‍ എന്ന ചിന്തയുടെ ഒരു തരിമ്ബില്ലാതെ എയര്‍പോര്‍ട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും.
ഇവരെല്ലാം ഒന്നാണ്, ഒരേതരം മനുഷ്യര്‍, നന്മയുള്ള പ്രതീക്ഷകള്‍, പച്ചമനുഷ്യര്‍ ! അവരെ കണ്ട് ആവേശപ്പെട്ടാല്‍ മാത്രം പോരാ, ‘എന്റെ വീട്, എന്റെ ആരോഗ്യം, എന്റെ സ്വത്ത്.’ ഈ അവനവന്‍ വിചാരങ്ങളില്‍ ചെറിയ മാറ്റം വരുത്താനും ഈ മനുഷ്യരെ കണ്ട് ശീലിക്കണം!

അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും, എക്‌സ്‌ക്ലൂസീവ് വിഷ്വലുകളും, വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന്, ചായയുടെയും ചോറിന്റെയും ഇടവേളയില്‍ ഒരു മാസ് പടം പോലെ കണ്ട് ആവേശപ്പെട്ട്, ഉറങ്ങും മുന്നേ ഫെയ്സ്ബുക്കില്‍ ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും ഫാന്‍ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ്!

shortlink

Related Articles

Post Your Comments


Back to top button