GeneralLatest NewsMollywood

അസുഖമുണ്ടായിരുന്നു, എന്നാല്‍ മണിയെ ഇങ്ങനൊരു ക്ളൈമാക്‌സില്‍ എത്തിച്ചത് മറ്റൊന്ന്; അതില്‍ മണി വീണുപോയെന്നു നിര്‍മ്മാതാവിന്റെ തുറന്നു പറച്ചില്‍

മണിയുടെ മരണത്തെ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രതിയിലുള്ളതായിരുന്നു

മലയാളത്തിന്റെ കറുത്ത മുത്ത് എന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് കലാഭവന്‍ മണി. അകാലത്തില്‍ നമ്മെ വിട്ടുപോയ ഈ കലാകാരന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ ഏറെ ചര്‍ച്ച ആയതാണ്. എന്നാല്‍ ഇപ്പോള്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച്‌ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എ ആര്‍ കണ്ണന്‍ രംഗത്ത്. മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങള്‍ പോലെ മണിക്ക് ചുറ്റും ഉണ്ടായിരുന്ന സൌഹൃദത്തില്‍ മണി വീണു പോയെന്നും ആരോഗ്യത്തെയും അസുഖത്തെയും അവഗണിച്ചുകൊണ്ടുള്ള ജീവിതരീതിയാണ് മണിയെ ഇങ്ങനൊരു ക്ളൈമാക്‌സിലേക്ക് എത്തിച്ചതെന്നും കണ്ണന്‍ വ്യക്തമാക്കുന്നു.

കണ്ണന്റെ വാക്കുകള്‍ ഇങ്ങനെ…….. ‘മണിയുടെ മരണത്തെ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രതിയിലുള്ളതായിരുന്നു. അതില്‍ മണി വീണുപോയി. സുഹൃദ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ആളായിരുന്നു കലാഭവന്‍ മണി. താഴേക്കിടയില്‍ നിന്ന് സൗത്ത് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടുവന്ന ആളല്ലേ മണി. എന്നാല്‍ അതിനനുസരിച്ചുള്ള വലിപ്പം, മണി സ്വന്തം ജീവിതത്തില്‍ ഉണ്ടാക്കിയെടുത്തില്ല.

ചാലക്കുടിയില്‍ തിരിച്ചു പോയാല്‍ മാത്രമേ ഉറങ്ങൂ എന്ന മാനസികാവസ്ഥിയലായിരുന്നു മണി എന്നും. മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങള്‍ മണിക്ക് ചുറ്റും ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന് ഗുണകരമായില്ല. മണിക്ക് അസുഖമുണ്ടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് നോക്കാതെയുള്ള മണിയുടെ ജീവിതശൈലി തന്നെയായിരുന്നു മണിയെ ഇങ്ങനൊരു ക്ളൈമാക്‌സിലേക്ക് എത്തിച്ചത്’.

Related Articles

Post Your Comments


Back to top button