BollywoodGeneralLatest News

പ്രിയങ്ക മദ്യലഹരിയില്‍ മര്‍ദ്ദിച്ചു, സഹോദരിയാണ് പ്രശ്നക്കാരി; സുശാന്ത് അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിട്ട് റിയ

പ്രിയങ്കയുമായി സുശാന്തിന് വലിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന്

ബോളിവുഡ് നടന്‍ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മരണത്തില്‍ പുതിയ ആരോപണങ്ങള്‍. താരത്തിന്റെ കുടുംബം നടി റിയ ചക്രബര്‍ത്തിയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ തന്റെ ഭാ​ഗം ന്യായീകരിച്ച്‌ സുശാന്ത് തനിക്കയച്ച വാട്ട്സ്‌ആപ്പ് സന്ദേശങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് റിയ.

സഹോദരി പ്രിയങ്കയുമായി സുശാന്തിന് വലിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങളാണ് റിയ പുറത്തുവിട്ടത്. സഹോദരിയുടെ സ്വഭാവം തന്നെ വല്ലാതെ അലട്ടുന്നുവെന്നും തന്റെ സുഹൃത്ത് സിദ്ധാര്‍ഥിനെ പ്രിയങ്ക മദ്യലഹരിയില്‍ മര്‍ദ്ദിച്ചുവെന്നും ഒടുവില്‍ ഇരവാദം പറയുകയാണെന്നും നടന്‍ റിയയോട് പങ്കുവയ്ക്കുന്നുണ്ട്. സഹോദരിയാണ് യഥാര്‍ഥ വില്ലനെന്നാണ് സുശാന്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്

Related Articles

Post Your Comments


Back to top button