GeneralLatest NewsTollywood

വിവാഹാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ അശ്ലീല സന്ദേശങ്ങളും; നടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

തോക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രം അയച്ച്‌ വധഭീഷണി മുഴക്കിയതായും തെലുങ്ക്‌ നടി നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാഹാഭ്യര്‍ത്ഥനയുമായി യുവനടിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍.സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്ന ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയതോടെ നടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് 26കാരനായ നിഖില്‍ ഗാങ്വാര്‍ പിടിയിലായത്. തോക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രം അയച്ച്‌ വധഭീഷണി മുഴക്കിയതായും തെലുങ്ക്‌ നടി നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരു സ്വകാര്യ കമ്ബനിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന നിഖില്‍ ജാര്‍ഖണ്ഡ് സ്വദേശിയാണ്. നടിയോട് ഭ്രാന്തമായ സ്‌നേഹം സൂക്ഷിക്കുന്ന ഇയാള്‍ 2016 മുതല്‍ നടിയ്ക്ക് പിന്നാലെയാണ്. തന്റെ മെസേജുകള്‍ക്ക് മറുപടി ലഭിക്കാതായതോടെ ദേഷ്യത്തിലായെന്നും അതിന്റെ ഭാഗമായാണ് വധഭീഷണി മുഴക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.

നടിയുടെ ഡല്‍ഹിയിലെ മേല്‍വിലാസം തനിക്ക് ലഭിച്ചെന്നും താരത്തിന്റെ വീടിന്റെ ചിത്രവും ഇയാള്‍ അയച്ചുനല്‍കിയതോടെയാണ് നടി പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button