BollywoodCinemaGeneralNEWS

ആരാധ്യ ബച്ചന്‍റെ ഓണ്‍ലൈന്‍ പഠനം: സുഖവിവരം അന്വേഷിച്ച ആരാധകര്‍ക്ക് അപ്രതീക്ഷിത ട്വിസ്റ്റ്‌ നല്‍കി അഭിഷേക് ബച്ചന്‍

സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആരാധ്യയുടെ ഓണ്‍ലൈന്‍ പഠനമാണ് സോഷ്യല്‍ മീഡിയയില്‍ അഭിഷേക് പോസ്റ്റ്‌ ചെയ്തിരിക്കുന്ന

അമിതാബ് ബച്ചന്‍റെ കൊച്ചു മകളും അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിടെയും  മകളുമായ ആരാധ്യ ബച്ചന്റെ വാര്‍ത്തകള്‍ സിനിമാ ലോകത്തിന് എപ്പോഴും കൗതുകമാണ്. ഏറെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കുഞ്ഞു സൂപ്പര്‍ താരത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അഭിഷേക് ബച്ചന്‍ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ആരാധ്യ ബച്ചന്റെ ഓണ്‍ലൈന്‍ ക്ലാസ് പഠനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കോവിഡ് -19 മായി ബന്ധപ്പെട്ടു ചികിത്സയിലായിരുന്ന ഐശ്വര്യ റായിയും ആരാധ്യയും കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അധികം വൈകാതെ തന്നെ ആരാധ്യയുടെ ഓണ്‍ലൈന്‍ പഠനം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ അഭിഷേക് ഐശ്വര്യ താരങ്ങളുടെ ആരാധകര്‍ക്കും കുട്ടിത്താരത്തിന്റെ പുതിയ വിശേഷം സന്തോഷം പകര്‍ന്നു.

സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആരാധ്യയുടെ ഓണ്‍ലൈന്‍ പഠനമാണ് സോഷ്യല്‍ മീഡിയയില്‍ അഭിഷേക് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പദ്യം ചൊല്ലുന്ന ആരാധ്യ ശേഷം  അധ്യാപികയ്ക്ക് നന്ദിയും പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ ആരാധ്യയുടെ സുഖ വിവരം അറിയാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് സമ്മാനിച്ചു കൊണ്ടാണ് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button