CinemaGeneralMollywoodNEWS

കോട്ടയം നസീറിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോ?: മറുപടി പറഞ്ഞു താരം

മ്മുടെ കുടുംബത്തെ നന്നായി കൊണ്ട് പോകുക സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെ ജീവിക്കുക എന്നതാണ് എല്ലാത്തിന്റെയും അടിസ്ഥാനം

സിനിമയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താതെ മിമിക്രിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ കാരണം വ്യക്തമാക്കുകയാണ് നടന്‍ കോട്ടയം നസീര്‍. മിമിക്രി രംഗത്ത് നിന്ന് നിരവധിപ്പേര്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളായി വിലസിയപ്പോഴും സിനിമയില്‍ അധികം റോളുകള്‍ ലഭിക്കാതിരുന്ന താരമായിരുന്നു കോട്ടയം നസീര്‍. ഇന്നും സ്റ്റേജ് താരമെന്ന നിലയില്‍ കൈയ്യടി നേടുന്ന കോട്ടയം നസീറിനു ഒരു സിനിമാ സ്റ്റാര്‍ എന്ന പ്രൊഫൈല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

‘ഞാന്‍ മിമിക്രിയില്‍ വന്ന സമയത്ത് ഒരുപാട് പരിപാടികള്‍ ഉണ്ടായിരുന്നു. പിന്നെ പരിപാടിയുടെ ഒരു ബഹളമായിരുന്നു. നല്ല സ്വീകരണം, നല്ല സാമ്പത്തികം അങ്ങനെ ആ ഒരു തിരക്കിലേക്ക് ആയിപ്പോയി കൂടുതല്‍ സമയവും. സിനിമ എന്ന മാധ്യമത്തെ ആ സമയത്ത് അത്ര സീരിയസ് ആയി ഞാന്‍ കണ്ടിരുന്നില്ല. ഈ പ്രോഗ്രാമിന്റെയും മിമിക്രിയുടെയുമൊക്കെ ഒരു ത്രില്ലില്‍ ആയി പോയി എന്നതാണ് സത്യം. എന്നോട് പല താരങ്ങളും പറഞ്ഞിട്ടുണ്ട് നീ മിമിക്രി വിട്ടിട്ട് സിനിമയില്‍ ഒന്ന് ശ്രദ്ധിക്കാന്‍ അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാനതിന് റെഡിയാണ് പക്ഷേ ഈ പറഞ്ഞതിന് ഒരു ഉറപ്പുണ്ടോ? അവിടെയും ഇവിടെയും ഇല്ലാതായാല്‍ കാര്യങ്ങള്‍ കുഴയുമെന്ന് അറിയമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതിന്റെ അവസാന വാക്ക് ജീവിതം എന്നുള്ളതാണ്. നമ്മുടെ കുടുംബത്തെ നന്നായി കൊണ്ട് പോകുക സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെ ജീവിക്കുക എന്നതാണ് എല്ലാത്തിന്റെയും അടിസ്ഥാനം’.കോട്ടയം നസീര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button