CinemaGeneralMollywoodNEWS

മലയാളത്തില്‍ അത്ഭുതപ്പെടുത്തിയ നടന്‍: ഒരേയൊരു നായകന്‍റെ പേര് പറഞ്ഞു മോഹന്‍ലാല്‍

സിനിമയില്‍ നിന്ന് മാറുമ്പോള്‍ തന്റെ യാഥാര്‍ത്ഥ്യ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന രജനീകാന്ത് ലോക സിനിമയിലെ അത്ഭുതമാണെന്നും മോഹന്‍ലാല്‍ പറയുന്നു

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ എല്ലാവരും വിലയിരുത്തുമ്പോള്‍ താരത്തിന്റെ വിലയിരുത്തലില്‍ പ്രാധാന്യം നേടുന്ന ചില താരങ്ങളുണ്ട്. മലയാള സിനിമയില്‍ അത്ഭുതപ്പെടുത്തിയ നടന്റെ പേര് ചോദിച്ചപ്പോള്‍ ഭരത് ഗോപി എന്നാണ് ഒരു അഭിമുഖ പരിപാടിയില്‍ മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. പിന്നെ താന്‍ ചെറുപ്പകാലത്ത് ഏറ്റവും കൂടുതല്‍ ആരാധിച്ചിരുന്ന നടനെക്കുറിച്ചും മോഹന്‍ലാല്‍ മനസ്സ് തുറന്നു. ഒരു കാലത്തെ തമിഴ് സൂപ്പര്‍ താരമായിരുന്ന എംആര്‍ രാധ തന്റെ ഇഷ്ട നായക നടന്മാരില്‍ ഒരാള്‍ ആണെന്നും, ഒരു സിനിമയില്‍ തന്നെ മൂന്ന്‍ വേഷങ്ങള്‍ ചെയ്തിരുന്ന അദ്ദേഹം തന്റെ കൗമാരകാലത്ത് താന്‍ നോക്കി കണ്ട അത്ഭുത നടനായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

സിനിമയില്‍ നിന്ന് മാറുമ്പോള്‍ തന്റെ യാഥാര്‍ത്ഥ്യ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന രജനീകാന്ത് ലോക സിനിമയിലെ അത്ഭുതമാണെന്നും മോഹന്‍ലാല്‍ പറയുന്നു. മമ്മൂട്ടി എന്ന നടന്‍ വളരെ ഡിസിപ്ലീന്‍ ആയിട്ടുള്ള ആക്ടര്‍ ആണെന്നും ജഗതി ശ്രീകുമാര്‍ ആണ് യഥാര്‍ത്ഥ കംപ്ലീറ്റ്‌ ആക്ടര്‍ എന്നും മറ്റു നടന്മാരെയും വിലയിരുത്തി കൊണ്ട് മോഹന്‍ലാല്‍ പറയുന്നു. തന്നെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും രണ്ടു പേരുടെയും അഭിനയ രീതി രണ്ടാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button