GeneralKollywoodLatest NewsNEWS

കേരളത്തിന്‍റെ വേദനയില്‍ കൂടെ ചേരുന്നു: വിമാനപകടത്തില്‍പ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സൂര്യ

ചികിത്സയില്‍ കഴിയുന്നവര്‍ ജീവിതത്തിലേക്ക് മടങ്ങി വരട്ടെയെന്നും സൂര്യ ഫേസ്ബുക്കില്‍ കുറിച്ചു

കരിപ്പൂര്‍ വിമാനപടകത്തില്‍ മരിച്ച പൈലറ്റ്‌മാര്‍ക്കും യാത്രക്കാര്‍ക്കും ആദരമര്‍പ്പിച്ച് നടന്‍ സൂര്യ. ഏറ്റവും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടെ വേദനയില്‍ താനും പങ്കുചേരുന്നുവെന്നും ചികിത്സയില്‍ കഴിയുന്നവര്‍ ജീവിതത്തിലേക്ക് മടങ്ങി വരട്ടെയെന്നും സൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. കേരളവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സംഭവങ്ങളിലും തന്റെ സാന്നിധ്യം അറിയിക്കാറുള്ള സൂര്യ ഇത്തവണയും തന്റെ പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ പ്രളയ കാലത്തുള്‍പ്പടെയുള്ള ദുരന്ത സമയങ്ങളിലും സാമ്പത്തികമായും അല്ലാതെയും സൂര്യയുടെ പിന്തുണ കേരളത്തിനൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button