GeneralLatest NewsTV Shows

വളരെ അപ്രതീക്ഷിതമായി ലഭിച്ച സൗഭാഗ്യം; നടി അനുശ്രീ പറയുന്നു

കാദംബരിയെ അവതരിപ്പിച്ചു കൊണ്ടിരുന്നത് മറ്റൊരു നടിയായിരുന്നു. അത്രയും പെര്‍ഫെക്ഷനോടെയാണ് അവര്‍ അത് അവതരിപ്പിച്ചത്.

മലയാളത്തില്‍ ഏറെ ജനപ്രീതി നേടിയ പരമ്പരയാണ് വാനമ്പാടി. ഈ സീരിയലിലെ അര്‍ച്ചന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീ തന്റെ പുത്തന്‍ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്.

വാനമ്ബാടിയുടെ തമിഴ് പതിപ്പില്‍ നായിക പത്മിനിയായി ഇനി എത്തുക അനുശ്രീയാണ്. തമിഴില്‍ മൗനരാഗം എന്ന് പേരിട്ടിരിക്കുന്ന വിജയ് ടിവിയിലെ പരമ്ബരയിലെ പത്മിനി(കാദംബരി) എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് ആ ഭാഗ്യം തനിക്ക് കിട്ടിയതെന്ന് അനുശ്രീ പറയുന്നു.

”രജപുത്ര പ്രൊഡക്ഷന്‍ തന്നെയാണ് മൗനരാഗത്തിന്റെയും നിര്‍മ്മാണം. സോഫ്റ്റ് ടച്ചുള്ള അര്‍ച്ചനയില്‍ നിന്നും കാദംബരി (മലയാളത്തിലെ പത്മിനി എന്ന കഥാപാത്രം)യിലേക്ക് എത്തുമ്ബോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. തമിഴ് എനിക്ക് ഒട്ടും അറിയില്ല. ആദ്യമൊക്കെ മോഡുലേഷന്‍ ഒക്കെ നല്ല ബുദ്ധിമുട്ടായി തോന്നിയിരുന്നു. പിന്നെ എല്ലാവരും തന്ന പിന്തുണ കൊണ്ടാണ് കാദംബരി ഏറ്റെടുത്തതും മുന്നോട്ട് പോയതും. ആക്ച്വലി കാദംബരിയെ അവതരിപ്പിച്ചു കൊണ്ടിരുന്നത് മറ്റൊരു നടിയായിരുന്നു. അത്രയും പെര്‍ഫെക്ഷനോടെയാണ് അവര്‍ അത് അവതരിപ്പിച്ചത്. അങ്ങനെയൊരു കഥാപാത്രത്തെ റീപ്ലേസ് ചെയ്യുമ്ബോള്‍ ആളുകള്‍ എന്നെ എത്ര അഗീകരിക്കും എന്നോര്‍ത്ത് നല്ല ടെന്‍ഷന്‍ ഉണ്ട്. പിന്നെ അപ്രതീക്ഷിതമായി കിട്ടിയ അവസരം ആയതു കൊണ്ടു തന്നെ എന്റെ പരമാവധി എഫര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരത്തു വച്ചാണ് ഷൂട്ട് നടക്കുന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഷൂട്ടിങ്. പുറത്തു നിന്നും വരുന്ന ആര്‍ട്ടിസ്റ്റുകളെ ക്വാറന്റൈന്‍ ചെയ്തിന് ശേഷം ഒക്കെയാണ് ഓരോ ഷെഡ്യൂളിലേക്കും എത്തിക്കുന്നതെന്ന്” അനുശ്രീ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button