GeneralLatest NewsTollywood

വിവാഹ ചടങ്ങുകള്‍ക്ക് പിന്നാലെ സത്യനാരായണ്‍ പൂജ നടത്തി റാണയും മിഹീകയും; ചിത്രങ്ങള്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. എല്ലാ അതിഥികള്‍ക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.

വിവാഹ ആഘോഷങ്ങള്‍ക്ക് പിന്നാലെ സത്യനാരായണ്‍ പൂജ നടത്തി നടന്‍ റാണ ദഗ്ഗുഭട്ടിയും ഭാര്യ മിഹീകയും. ഇരുവരും കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്ന ചിത്രം പുറത്ത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ആരോഗ്യത്തിനും ഐശ്വര്യത്തിനുമായി ഭഗവാന്‍ വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുന്ന ചടങ്ങാണ് ഈ പൂജ.

പരമ്ബരാഗത വേഷത്തില്‍ റാണയും ഭാര്യയും പങ്കെടുത്ത പൂജയില്‍ അടുത്ത കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

ഹൈദരാബാദില്‍ വച്ചായിരുന്നു റാണ- മിഹീക വിവാഹചടങ്ങുകള്‍ നടന്നത് .മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. എല്ലാ അതിഥികള്‍ക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button